കങ്കണയുടെ പ്രസ്താവനയെ വിളിക്കേണ്ടത് ഭ്രാന്തെന്നൊ, രാജ്യദ്രോഹമെന്നൊ?- വരുണ്‍ ഗാന്ധി

ഡല്‍ഹി: ബോളിവുഡ് നടി കങ്കണ റനൌട്ടിന്‍റെ വിവാദ പരമര്‍ശത്തിനെതിരെ ബിജെപി നേതാവ് വരുണ്‍ ഗാന്ധി. ബിജെപി അധികാരത്തില്‍ വന്ന 2014 മുതലാണ്‌ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന പരാമര്‍ശത്തിനെതിരെയാണ് വരുണ്‍ ഗാന്ധി രംഗത്തെത്തിയത്. കങ്കണയുടെ ഈ പ്രസ്താവനയെ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നായിരുന്നു വരുൺ ഗാന്ധിയുടെ ചോദ്യം.

ചില സമയത്ത് മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ കൊലയാളിക്ക് ആദരം നല്‍കുന്നു. ഇപ്പോൾ മംഗൽ പാണ്ഡേ മുതൽ റാണി ലക്ഷ്​മിഭായി, ഭഗത്​ സിങ്​, ചന്ദ്രശേഖർ ആസാദ്, നെഹ്‌റു എന്നിവരുടെ പോരാട്ടത്തെ അപമാനിക്കുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷമാണെന്ന പരാമര്‍ശം നടത്തിയവരെ ഞാന്‍ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നായിരുന്നു വരുൺ ഗാന്ധി ട്വീറ്ററില്‍ കുറിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1947 ല്‍ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. അത് വെറും ഭിക്ഷയായിരുന്നു. ബ്രിട്ടീഷ്‌ ഭരണത്തിന്‍റെ തുടര്‍ച്ചയയാണ് കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചത്. ബിജെപി അധികാരത്തില്‍ എത്തിയ 2014 മുതലാണ്‌ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നുമാണ് ടൈംസ്​ നൗ സംഘടിപ്പിച്ച പരിപാടിയിൽ കങ്കണ പറഞ്ഞത്. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നത്. കങ്കണയുടെ വിഡ്ഢിത്തരത്തിന് കയ്യടിക്കുന്നത് ആരാണെന്ന് അറിയാന്‍ തനിക്ക് താത്പര്യമുണ്ടെന്നാണ് ബോളിവുഡ് നടി സ്വര ഭാസ്ക്കര്‍ ട്വീറ്റ് ചെയ്തത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More