സുശാന്തിന്റെ മരണം, അമേരിക്കയുടെ നിയമസഹായം തേടി സി ബി ഐ

മുംബൈ: നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ അമേരിക്കയുടെ നിയമസഹായം തേടി സി ബി ഐ. സുശാന്തിന്റെ ഇ മെയിലില്‍ നിന്നും സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ നിന്നും നീക്കം ചെയ്ത വിവരങ്ങള്‍ കണ്ടെത്തുന്നതിനാണ് സി ബി ഐ അമേരിക്കയുടെ സഹായം തേടിയത്. സമൂഹമാധ്യമങ്ങളില്‍ നിന്ന് സുശാന്ത് ഡിലീറ്റ് ചെയ്ത സന്ദേശങ്ങളില്‍ നിന്ന് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താനാകുമെന്നാണ് സി ബി ഐയുടെ പ്രതീക്ഷ.

ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയുമെല്ലാം ആസ്ഥാനം കാലിഫോര്‍ണിയ ആയതിനാലാണ് സി ബി ഐ അമേരിക്കയുടെ നിയമ സഹായം തേടിയിരിക്കുന്നത്. സുശാന്ത് സിംഗ് രജ്പുത്ത് മരിച്ച് ഒന്നര വര്‍ഷമായെങ്കിലും ഇതുവരെ മരണകാരണമോ ബന്ധപ്പെട്ട നിര്‍ണായക തെളിവുകളോ കണ്ടെത്താന്‍ സി ബി ഐക്ക് കഴിഞ്ഞിട്ടില്ല. സാക്ഷിമൊഴികളും തെളിവുകളുമെല്ലാം സുശാന്ത് ആത്മഹത്യ ചെയ്തതുതന്നെയാണ് എന്നാണ് വ്യക്തമാക്കുന്നത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും സുശാന്ത് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ്. സുശാന്തിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കാരണം കണ്ടെത്താനാണ് സമൂഹമാധ്യമങ്ങളിലെ കുറിപ്പുകളും സന്ദേശങ്ങളും ഇ മെയിലും പരിശോധിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2020 ജൂണ്‍ 14-നാണ് സുശാന്തിനെ ബാന്ദ്രയിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണം കൊലപാതകമായിരുന്നെന്നും മുംബൈ പൊലീസ് കേസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നും ആരോപങ്ങളുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് സി ബി ഐ ഏറ്റെടുത്തത്.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More