തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം. പടക്കം പൊട്ടിക്കാന്‍ രാത്രി 8 മണി മുതല്‍ 10 വരെ മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയന്ത്രണം ലംഘിച്ചാല്‍ നിയമനടപടിയുണ്ടാകുമെന്നും അഭ്യന്തര വകുപ്പ് അറിയിച്ചു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞ പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂവെന്നും, പൊടിപടലങ്ങള്‍ കുറഞ്ഞ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കണമെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. നാളെയാണ് (നവംബര്‍ 4) രാജ്യവ്യാപകമായി ദീപാവലി ആഘോഷിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ക്ക് അനുമതിയുണ്ടായിരിക്കുകയുള്ളൂ. ആശുപത്രികള്‍, സ്കൂളുകള്‍, ആരാധനാലായങ്ങള്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന ഇടങ്ങളില്‍ പ്രസ്തുത സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പടക്കങ്ങള്‍ പൊട്ടിക്കരുതെന്നും സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.