കണ്ണൂര്‍: കണ്ണൂര്‍ നാലുവയലില്‍ പനി ബാധിച്ച പെണ്‍കുട്ടി മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയെന്ന് പരാതി. കണ്ണൂര്‍ സിറ്റി നാലുവയലില്‍ ദാറുല്‍ ഹിദായത്ത് ഹൗസില്‍ എം എ ഫാത്തിമ എന്ന പതിനൊന്നുകാരിയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമക്ക് കലശലായ പനിയുണ്ടായിരുന്നു. എന്നാല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ മന്ത്രവാദത്തിനുപോയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് കുട്ടിയുടെ പിതൃസഹോദരന്‍റെ ആരോപണം. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തു.
പനിയും ശ്വാസതടസവും കലശലയാതിനെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടുകൂടിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. ശാസ്ത്രീയമായ വൈദ്യചികിത്സ നല്‍കാന്‍ കുട്ടിയുടെ കുടുംബത്തിന് താല്‍പ്പര്യമില്ലായിരുന്നു എന്നാണ് പ്രദേശവാസികളില്‍ നിന്ന് ലഭിക്കുന്ന വിവരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആധുനിക ചികിത്സ നല്‍കേണ്ട കാര്യമില്ല. മതപരമായ ചികിത്സകള്‍ നല്‍കിയാല്‍ മതിയെന്ന് വിശ്വസിക്കുന്ന കുടുംബമാണ് ഫാത്തിമയുടേത്. വൈദ്യ ചികിത്സ നല്‍കാതെ മന്ത്രവാദ ചികിത്സ നല്‍കിയതാണ് കുട്ടിയുടെ മരണത്തിനുകാരണം. കുടുംബത്തില്‍ നേരത്തെയും ഒരാള്‍ ചികിത്സ കിട്ടാതെ മരണപ്പെട്ടിരുന്നു പ്രദേശവാസികള്‍ പറയുന്നു.