മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ഡാമിന്റെ ബലക്ഷയം സംബന്ധിച്ച് സുപ്രീം കോടതിയിലും സംസ്ഥാന നിയമസഭയിലും പൊതുസമൂഹത്തിലും ചര്‍ച്ചകള്‍ കൊടുമ്പിരികൊളളുന്നതിനിടെ വിഷയത്തില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്  നിര്‍മ്മിക്കണം എന്ന ആവശ്യമാണ്‌ ഗവര്‍ണര്‍ ഉയര്‍ത്തിയിരിക്കുന്നത്. നിലവിലെ ഡാം പഴയതാണ്. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരുമായുള്ള ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം വെള്ളവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അന്തിമമായി തീര്‍പ്പ് കല്‍പ്പിക്കേണ്ടത് നീതിപീഠങ്ങളാണ് എന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച് പണിയണമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ട നടന്‍ പൃഥ്വിരാജിന്‍റെ കോലം കത്തിച്ച് തേനി ജില്ലയില്‍ ഫോര്‍വേഡ്‌ ബ്ലോക്ക് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. 125 വര്‍ഷം പഴക്കമുള്ള ഡാം പൊളിച്ച് പണിയണമെന്നും, ഇതില്‍ രാഷ്ട്രീയത്തിനപ്പുറത്തേക്ക് ജനങ്ങളുടെ സുരക്ഷയുറപ്പാക്കണമെന്നുമാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. വസ്തുകളും, കണ്ടെത്തെലുകളും എന്ത് തന്നെയായാലും 125 വര്‍ഷം പഴക്കമുള്ള ഡാം പ്രവര്‍ത്തിപ്പിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പൃഥ്വിരാജ്  പറഞ്ഞിരുന്നു. ഇതിനെതിരെയാണ് തമിഴനാട്ടില്‍ പ്രതിഷേധം നടന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ കഴിഞ്ഞ ദിവസത്തെ കോടതി ഉത്തരവ് പ്രകാരം കേരളം തമിഴ്നാട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച വിഷയത്തില്‍ കോടതിയിലെത്തി തര്‍ക്കിക്കുന്നതിനു പകരം പരസ്പരം സംസാരിച്ച് പരിഹാരം കാണാനാണ് കേരളത്തോടും തമിഴ്‌നാടിനോടും സുപ്രിംകോടതി ഇന്നലെ നിര്‍ദ്ദേശിച്ചത്. ഇതിനിടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137-ല്‍ നിന്ന് 137.5 അടിയിലേക്ക് ഉയര്‍ന്നു. സെക്കന്‍ഡില്‍ 2200 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്നത്. എന്നാല്‍ സെക്കന്‍ഡില്‍ ഡാമിലേക്ക് വന്നുചേരുന്നത് 3380 ഘനയടി വെള്ളമാണ്.  

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More