ഗീതാ ഗോപിനാഥ് ഐ എം എഫില്‍ നിന്നും രാജിവെച്ച് ഹാര്‍വാര്‍ഡിലേക്ക് മടങ്ങും

ഡല്‍ഹി: ഐ എം എഫിന്‍റെ ആദ്യ വനിതാ ചീഫ് ഇക്കണോമിസ്റ്റും, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ സാമ്പത്തിക ഉപദേശകയുമായ ഗീതാ ഗോപിനാഥ് ജനുവരിയിൽ ഹാർവാഡിലേക്ക് മടങ്ങും. ജോലി രാജിവെച്ചാണ് ഗീതാ ഗോപിനാഥ് അമേരിക്കയിലേക്ക് തിരിച്ച് പോകുന്നത്. 2019 ലാണ് ഗീതാ ഗോപിനാഥ് ഐ എം എഫില്‍ ചേര്‍ന്നത്. ഐ എം എഫിൽ രാജ്യങ്ങളുടെ ജിഡിപി വള‌ർച്ച നിരീക്ഷിക്കുന്ന വിഭാഗത്തിന്‍റെ അധ്യക്ഷ കൂടിയാണ് ഗീതാ ഗോപിനാഥ്. ഗീത ഗോപിനാഥ് ഐ എം എഫിൽ മൂന്നു വർഷം സേവനമനുഷ്ഠിച്ചതായും ഹാർവാഡ് സവർകലാശാല അനുവദിച്ച അവധി തീർന്നതോടെ ഐ എം എഫില്‍ നിന്നും രാജിവെച്ചു പോകുകയാണെന്നും ഐ എം എഫ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ  വാർത്ത കുറിപ്പില്‍ പറയുന്നു. 

ഐ എം എഫിലെ ജോലി രാജിവെച്ച്  ഹാർവാഡ് സവർകലാശാലയിലെ അധ്യാപന ജോലി തുടരാനാണ് ഗീതാ ഗോപിനാഥ്‌ പോകുന്നത്. ചീഫ് ഇക്കണോമിസ്റ്റ് പദവിയോടൊപ്പം ഐ എം എഫിന്‍റെ ഗവേഷക വിഭാഗം മേധാവികൂടിയായിരുന്നു ഗീതാ ഗോപിനാഥ്.  മുന്‍ റിസര്‍വ്‌ ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശേഷം അന്തരാഷ്ട്ര നാണ്യനിധിയിലേക്ക് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഗീത ഗോപിനാഥ്. അമേരിക്കന്‍ അക്കാഡമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് അംഗത്വവും ഗീതാ ഗോപിനാഥിനുണ്ട്. യുവ ലോകനേതാക്കളില്‍ ഒരാളായി അവരെ വേള്‍ഡ് ഇക്കണോമിക് ഫോറം തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ ജി-20 ​രാ​ജ്യ ഉ​പ​ദേശക സമിതി അംഗമായും ഗീ​ത ഗോ​പി​നാ​ഥ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹാ​ർ​വ​ഡി​ൽ ചേ​രു​ന്ന​തി​നു മു​മ്പ്​ ചി​ക്കാ​ഗോ യൂ​നി​വേ​ഴ്​​സി​റ്റി​യില്‍ ഗ്രാ​ജ്വേ​റ്റ്​ സ്​​കൂ​ൾ ഓഫ്​ ബി​സി​ന​സി​ൽ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സറായിരുന്നു ഗീതാ ഗോപിനാഥ്‌. 2016 ജൂലൈ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി സേവനം നല്‍കിയിരുന്ന അവര്‍ ഐ എം എഫിലെ ചുമതലയെറ്റെടുക്കാനായി 2018ലാണ് സ്ഥാനമൊഴിഞ്ഞത്. 

Contact the author

National Desk

Recent Posts

Web Desk 19 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More