കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ല; മൂന്നാം മുന്നണി പ്രായോഗികമല്ല- സിപിഎം പോളിറ്റ്ബ്യൂറോ തുടരുന്നു

ന്യൂഡല്‍ഹി: കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി തയാറാക്കുന്ന രാഷ്ട്രീയ പ്രമേയ ചര്‍ച്ചയുടെ ഭാഗമായാണ് കോണ്‍ഗ്രസ്സിനോട് എന്തു നിലപാട് സ്വീകരിക്കണം എന്നത് പോളിറ്റ് ബ്യൂറോ ചര്‍ച്ചയ്ക്ക് എടുത്തത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി പ്രതിപക്ഷ സഖ്യം പ്രായോഗികമല്ല എന്ന വ്ലയിരുത്തലിന് അംഗങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണ അഭിപ്രായ സമന്വയമാണ് ഉണ്ടായത് എന്നാണു റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി വേരോട്ടമുള്ള പാര്‍ട്ടി ഇപ്പോഴും കോണ്‍ഗ്രസാണ്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് ഫലപ്രദം. അല്ലാത്തപക്ഷം വോട്ടുകള്‍ ചിതറിപ്പോകുകയും അത് ആത്യന്തികമായി ബിജെപിക്ക് ഗുണം ചെയ്യുകയും ചെയ്യും.

അതേസമയം രാജ്യത്ത് നേരത്തെ നടത്തിയിരുന്ന മൂന്നാം മുന്നണി പരീക്ഷണങ്ങളില്‍ പോളിറ്റ് ബ്യൂറോക്ക് പ്രതീക്ഷയില്ല എന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. മൂന്നാം മുന്നണി പ്രായോഗികമാകില്ല എന്ന വിലയിരുത്തലിനൊപ്പമാണ് കൂടുത അംഗങ്ങളും നിന്നത്. എന്നാല്‍ ജനകീയ വിഷയങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കാമെന്നും പൊളിറ്റ് ബ്യൂറോ നിലപാടെടുത്തു. മുന്നണി ബന്ധങ്ങളെ കുറിച്ചും പി ബി ചര്‍ച്ച ചെയ്യുന്നുണ്ട്. തെരഞ്ഞടുപ്പ് വരുമ്പോള്‍ അത്തരം സഖ്യങ്ങളെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്ന അഭിപ്രായത്തിനാണ് യോഗത്തില്‍ അംഗീകാരം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കര്‍ഷക -തൊഴിലാളി സമരങ്ങളാണ് ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. ഇത് ബഹുജന സമരങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരണം. വര്‍ഗ-ബഹുജന സംഘടനകള്‍ ജനക്ഷേമ വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടണമെന്നും പി.ബി വിലയിരുത്തി. 

കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി തയാറാക്കുന്ന രാഷ്ട്രീയ പ്രമേയ ചര്‍ച്ചയാണ് സിപിഎം പോളിറ്റ് ബ്യൂറോയില്‍ നടക്കുന്നത്. 2024 -ല്‍ നടക്കുന്ന ദേശീയ തെരെഞ്ഞെടുപ്പും അതില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നയസമീപനങ്ങളും രാജ്യത്തെ പൊതു രാഷ്ട്രീയ സ്ഥിതിയും വിലയിരുത്തിയാണ് രാഷ്ട്രീയ പ്രമേയം തയാറാക്കുക. ഇത് പിന്നീട് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിനായി വെയ്ക്കും. അതിനു ശേഷമാണ് കരട് പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുക. കരട് രാഷ്ട്രീയ പ്രമേയത്തിന് ഈ മാസം 22 ന് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം അന്തിമ രൂപം നല്‍കും.





Contact the author

National Desk

Recent Posts

Web Desk 10 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More