ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകരുത്; അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ച് സ്റ്റാലിന്‍

ചെന്നൈ: ജനങ്ങള്‍ക്ക് ഉണ്ടാകുന്ന അസൗകര്യവും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിനായി അകമ്പടി വാഹനങ്ങളുടെ എണ്ണം പകുതിയാക്കാന്‍ തീരുമാനിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. യാത്രചെയ്യുമ്പോള്‍ 12 വാഹനങ്ങളുടെ അകമ്പടി ആവശ്യമില്ലെന്നും, യാത്രക്കാരുടെ വാഹനങ്ങള്‍ തടയരുതെന്നും സ്റ്റാലിന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. 

മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോള്‍ യാത്രക്കാരെ തടയുന്നതുമൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെടും. അതിനാല്‍ താന്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസ് അത്തരത്തില്‍ ഒരു നിലപാട് സ്വീകരിക്കേണ്ടതില്ല. ഇനി മുതല്‍ സുരക്ഷക്കായി 6 വാഹനം മതിയെന്നും സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം, താൻ കടന്നുപോകുന്ന വഴിയിൽ ഒരു തരത്തിലും പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും ഇതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ട്രാഫിക് പൊലീസിന് നല്‍കണമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.  ചീഫ് സെക്രട്ടറിയുമായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലാണ് തീരുമാനം വിശദമാക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അടുത്തിടെ മദ്രാസ് ഹൈക്കോടതി ജഡ്ജ് എന്‍. ആനന്ദ് വെങ്കിടേഷ് നഗരത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനേത്തുടര്‍ന്ന് ഹോം സെക്രട്ടറിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്‍റെ പുതിയ തീരുമാനം. ഇതിന് മുമ്പും നിരവധി ജനപ്രിയ തീരുമാനങ്ങള്‍ സ്റ്റാലിന്‍ സ്വീകരിച്ചിരുന്നു.  

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More