നാല്‍പ്പത്തിയഞ്ചാമത് വയലാര്‍ അവാര്‍ഡ് ബെന്യാമിന്‌

തിരുവനന്തപുരം: നാല്‍പ്പത്തിയഞ്ചാമത് വയലാര്‍ രാമവര്‍മ്മ പുരസ്‌കാരം എഴുത്തുകാരന്‍ ബെന്യാമിന്. 'മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന കൃതിയാണ് പുരസ്‌കാത്തിനര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിക്കുന്ന വെങ്കല ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. വയലാറിന്റെ ചരമദിനമായ ഒക്ടോബര്‍  27-നാണ് പുരസ്‌കാരദാനം.കെ ആര്‍ മീര, ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ. സി ഉണ്ണിക്കൃഷ്ണന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

അവാര്‍ഡ് നേട്ടത്തില്‍ സന്തോഷിക്കുന്നുവെന്നും പുരസ്‌കാരം സാഹിത്യത്തെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്നെ ബോധവാനാക്കുന്നുവെന്നും ബെന്യാമിന്‍ പറഞ്ഞു. ഇതുവരെ താനെഴുതിയ നോവലുകളില്‍ ഏറ്റവും കൂടുതല്‍ ആത്മകഥാംശമുളള നോവല്‍ മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിന്‍ പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശിയാണ്. ബെന്യാമിന്റെ ആടുജീവിതം 2009-ലെ മികച്ച നോവലിനുളള കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്‍, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More