മോദിയുടെ ചിത്രമില്ലാത്ത വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം; കേന്ദ്രത്തിന് കേരളാഹൈക്കോടതിയുടെ നോട്ടിസ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലാത്ത കൊവിഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള  ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. മോദിയുടെ ചിത്രം പതിപ്പിച്ച കൊവിഡ്‌ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പൗരന്മാരുടെ മൗലീകവകാശത്തിനെതിരാണെന്നും അതിനാല്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിപ്പിക്കാത്ത സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോട്ടയം സ്വദേശി പീറ്റര്‍  നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

വിവിധരാജ്യങ്ങളിലെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഹര്‍ജിക്കാരന്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ കൊവിഡ്‌ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ആവശ്യമുള്ള വിവരങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ അവരുടെ രാജ്യങ്ങളിലെ സര്‍ക്കാരിനെയോ, നേതാക്കളെയോ പ്രതിനിധീകരിക്കുന്ന അടയാളങ്ങള്‍ ഒന്നും തന്നെയില്ലെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്ക് പ്രത്യേക പ്രയോജനമോ പ്രസക്തിയോ ഇല്ലെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കേസ് പരിഗണിച്ച കേരളാ ഹൈക്കോടതി വിശദീകരണമാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ചിട്ടുണ്ട്.  ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അഭിപ്രായം അറിയിക്കാണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

അതേസമയം, സംസ്ഥാനത്ത് ഇന്നലെ  10,944 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍ഗോഡ് 160 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More