കര്‍ഷകര്‍ക്ക് നേരെ മന്ത്രിയുടെ മകന്‍ വെടിയുതിര്‍ത്തു; കൂടുതല്‍ തെളിവുകള്‍ പുറത്ത്

ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍. കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച വാഹനത്തില്‍ ആശിഷ് മിശ്രയുണ്ടായിരുന്നുവെന്നും, പ്രക്ഷോഭം നടത്തികൊണ്ടിരുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ്  വെടിയുതിര്‍ത്തുവെന്നുമാണ് പൊലീസിന്‍റെ എഫ് ഐ ആറില്‍ വ്യക്തമാക്കുന്നത്. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും പൊലീസ് എഫ് ഐ ആറില്‍ പറയുന്നുണ്ട്.

ഉച്ചകഴിഞ്ഞ് 3 മണിയോടെ, ആശിഷ് മിശ്രയും 15 ലധികം ആയുധധാരികളും കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നതിനിടയിലേക്ക് വണ്ടി ഓടിച്ചുകയറ്റുകയായിരുന്നുവെന്നും, ആശിഷ് വാഹനത്തിന്‍റെ ഇടതുവശത്ത് ഇരുന്നുകൊണ്ട് വെടിയുതിര്‍ത്തെന്നുമാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം, വാഹനത്തില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുന്നതിനിടെയിലും ആശിഷ് വെടിയുതിര്‍ക്കുകയും കരിമ്പിന്‍ കാട്ടില്‍ ഒളിക്കുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആശിഷ് മിശ്രയെയും, കൂടെയുണ്ടായിരുന്നവരെയും പ്രതി ചേര്‍ത്ത് കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, അമിതവേഗം, കലാപമുണ്ടാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി എഫ് ഐ ആര്‍ എടുത്തിട്ടുണ്ട്. സമാധാനപരമായി പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റുന്നതിന്‍റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ കൊലപാതകം കഴിഞ്ഞു ഇത്രയും ദിവസമായിട്ടും പൊലിസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

കഴിഞ്ഞ ദിവസം മകനു പിന്തുണയുമായി അജയ് മിശ്ര രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ മരണവുമായി തന്‍റെ മകന് ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മന്ത്രി സ്ഥാനം രാജിവെക്കും. ആശിഷ് മിശ്രക്കെതിരെ യാതൊരു തെളിവുകളും ലഭ്യമായിട്ടില്ല. കര്‍ഷകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മകനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് അജയ് മിശ്ര കഴിഞ്ഞ ദിവസം പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More