പ്രിയങ്കയെ ജയിലിലടച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി ലഖിംപൂരിലേക്ക്

ഡല്‍ഹി : സഹോദരിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധി ലഖിംപൂരിലേക്ക്. രാഹുല്‍ഗാന്ധിയടക്കം അഞ്ചു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഖിംപൂരിലേക്ക് പോകാന്‍ അനുമതി തേടി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തു നല്‍കി. എന്നാല്‍  ലഖിംപൂരിലേക്ക് നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും പ്രവേശിപ്പിക്കേണ്ടതില്ല എന്നാ നിലപാടിലാണ് ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍.  ലക്‌നൗവിലെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ തടഞ്ഞത് ദേശീയതലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. വിമാനത്താവളത്തില്‍ കുത്തിയിരുന്ന ഭൂപേഷ് ബാഗെല്‍ വിര്‍ച്ച്വല്‍ വാര്‍ത്താസമ്മേളനം നടത്തുകയാണുണ്ടായത്. എന്നാല്‍ തടയാന്‍ ശ്രമിച്ചാലും പ്രിയങ്കയുടെ മാതൃകയില്‍ മുന്നോട്ടുപോകാനാണ് രാഹുല്‍ഗാന്ധിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.

ലംഘിപ്പൂരിലേക്കുളള യാത്രക്കിടെ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ശക്തമായി  പ്രതികരിച്ചിരുന്നു 'പ്രിയങ്കാ നിങ്ങള്‍ പിന്നോട്ടുപോകില്ലെന്ന് എനിക്കറിയാം. നിങ്ങളുടെ ധൈര്യം അവരെ ഭയപ്പെടുത്തുന്നുണ്ട്. നീതിക്കായുളള ഈ അഹിംസാ പോരാട്ടത്തില്‍ രാജ്യത്തെ കര്‍ഷകരെ നമ്മള്‍ വിജയിപ്പിക്കും' എന്നായിരുന്നു സഹോദരനും പാര്‍ട്ടി മുന്‍ അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ മകൻ ഓടിച്ച വാഹനം ഇടിച്ചുകയറി നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കുക,  പ്രശ്ന ബാധിത സ്ഥലത്തെത്തി കര്‍ഷകരുടെ കുടുംബങ്ങളെ കാണുക എന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരിപാടി. ഇത്തരം ഒരു നീക്കത്തിനിടയിലാണ് പ്രിയങ്കയെ യു പി പൊലീസ് വീട്ടുതടങ്കലിലാക്കിയത്. അതേസമയം, ലഖിപൂര്‍ സംഭവത്തിലുള്ള പ്രതിഷേധം ശക്തമായി തുടരുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിനിടെ ഉത്തര്‍ പ്രദേശിലെ ലഖിംപൂരില്‍ പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റിനുപിന്നാലെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഖ്‌നൗവിലെ വീടിനുമുന്നില്‍ നിന്നാണ് അഖിലേഷ് യാദവിനെ കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്രയും സംഘവും സഞ്ചരിച്ച കാര്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ജീപ്പ് കത്തിച്ചത് പൊലീസ് തന്നെയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. അഖിലേഷിനൊപ്പം സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ ശിവ്പാല്‍ യാദവ്, റാംഗോപാല്‍ യാദവ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 6 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 23 hours ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 1 day ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More
National Desk 1 day ago
National

ന്യായമായ ശമ്പളം കിട്ടുമ്പോള്‍ എന്തിനാണ് നക്കാപ്പിച്ചാ? ; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

More
More