പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ നോക്കിയാണ് സര്‍ക്കാരിനെ വിലയിരുത്തുന്നത് - മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എപ്പോഴും ജനപക്ഷത്തുനിന്നാണ് പൊലീസ് പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ പോലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളോട് ഏറ്റവും അടുത്ത് ഇടപെടുന്ന സേനാ വിഭാഗമാണ്‌ പൊലീസ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ സര്‍ക്കാരിനെ അളക്കുന്നത് പൊലീസിന്‍റെ കൂടെ പ്രവര്‍ത്തനം കണക്കിലെടുത്താണ്. ഇക്കാര്യങ്ങള്‍ മനസിലാക്കി ജനപക്ഷത്തുനിന്നുവേണം പൊലീസ് പ്രവര്‍ത്തിക്കുവാന്‍. കൃത്യനിര്‍വ്വഹണത്തില്‍ യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ചയുമുണ്ടായിരിക്കരുത്.- മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം രണ്ടാംഘട്ട വികസനത്തിലേക്ക് പോവുകയാണ്. സമാധാനപരവും  മതനിരപേക്ഷവുമായ അന്തരീക്ഷത്തില്‍ മാത്രമേ നവകേരളം യാഥാര്‍ഥ്യമാക്കാന്‍ കഴിയുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. 

സമാധാനപരവും മതനിരപേക്ഷവുമായ നവകേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ പൊലീസിന് വലിയ പങ്കാണ് വഹിക്കാനുള്ളത്. ജനപക്ഷത്തു നിന്ന് പ്രവര്‍ത്തിക്കുന്ന ആധുനിക സേനയായി കേരള പൊലീസിനെ മാറ്റും. ഇതിനായി പരിശീലന രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള നിരവധി പേരാണ് ഇപ്പോള്‍ സേനയുടെ ഭാഗമാകുന്നത്. വിവിധ മേഖലകളിലുള്ള സേനാംഗങ്ങളുടെ നൈപുണ്യം സര്‍ക്കാറിന്റേയും പൊലീസിന്റേയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസിന്‍റെ വിപുലമായ യോഗം മുഖ്യമന്ത്രി ഒക്ടോബര്‍ മൂന്നിന് ഞായറാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഡി ജി പി മുതല്‍ എസ്എച്ച് ഒ വരെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കണം. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More