രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ കോറോണാകാല സഹായമായി 27-ന് വീട്ടിലെത്തും

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000-കോടി രൂപയുടെ കോറോണാ പാക്കേജിലെ പണം രണ്ടു മാസത്തിനകം ജനങ്ങളുടെ കയ്യിലെത്തുമെന്ന് ധനകാര്യ മന്ത്രി തോമസ്‌ ഐസക് പറഞ്ഞത്തിനു തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ ഈ മാസം തന്നെ ക്ഷേമ പെന്‍ഷനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 27- ( മാര്‍ച്ച് ) -ഓടെ രണ്ടു മാസത്തെ പെന്‍ഷന്‍ ഒരുമിച്ചു അര്‍ഹതപ്പെട്ടവരുടെ കയ്യിലെത്തിക്കുമെന്നാണ് ഇന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. കൊറോണ ബാധയുടെ ഭാഗമായി സംസ്ഥാനം സ്തംഭിച്ച സാഹചര്യത്തിലാണ് എത്രയും   പെട്ടെന്ന് പെന്‍ഷന്‍ പണം ജനങ്ങളുടെ കൈകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വീടുകളില്‍ തന്നെ പെന്‍ഷന്‍ എത്തിക്കാന്‍ സംവിധാനമൊരുക്കുന്നുണ്ട്. സര്‍ക്കാര്‍ സാധാരണ നല്‍കുന്ന സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ 1069-കോടി രൂപയും സാമൂഹ്യ ക്ഷേമ ബോര്‍ഡു വഴിയുള്ള 149 -കോടി രൂപയുമാണ് ഇപ്പോള്‍ ഇതിനായി വിനിയോഗിക്കുന്നത്.   ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാത്ത എ.പി.എല്‍/എ.എ.വൈ കുടുംബങ്ങള്‍ക്ക് വിഷുവിന് മുന്‍പ് 1000-രൂപാ വീതം നല്‍കും. അരി, മരുന്ന് , ചികിത്സ എന്നിവ ഇപ്പോള്‍ തന്നെ ഈ വിഭാഗത്തില്‍ വരുന്ന കുടുംബങ്ങള്‍ക്ക് ഉറപ്പാക്കിയിട്ടുണ്ട്. കുടുംബമൊന്നിന് 7400-രൂപ എന്ന നിരക്കില്‍ വിഷുവിന് മുന്‍പ് 61-ലക്ഷം കുടുംബങ്ങളില്‍ പണമെത്തും.ഇതിനായി രണ്ടു ഘട്ടങ്ങളിലായി 8500-കോടി രൂപ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട് 

തൊഴിലുറപ്പ് പദ്ധതി പ്രകാരം എട്ടുകോടി തൊഴില്‍ ദിനങ്ങള്‍ കേരളത്തിനു അനുവദിക്കപ്പെട്ടിട്ടുണ്ട്. ഒരു ദിവസത്തെ കൂലി 271-രൂപ കണക്കാക്കിയാല്‍ തന്നെ 2,168- കോടി രൂപ സംസ്ഥാനത്തിന് ലഭിക്കും. ഒരു വര്‍ഷംകൊണ്ട് ചെലവഴിക്കേണ്ട ഈ പണം ആദ്യഘട്ടത്തില്‍ തന്നെ സര്‍ക്കാരിന്‍റെ കയ്യിലെത്തുമ്പോള്‍  മറ്റാരെയും ആശ്രയിക്കാതെ തന്നെ ഇപ്പോള്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക പാക്കേജ് നടപ്പാക്കാന്‍ കഴിയുമെന്നാണ്     സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത് 

      

Contact the author

web desk

Recent Posts

Web Desk 7 hours ago
Keralam

ദിലീഷ് പോത്തന്‍ സംവിധായകന്‍; രേവതിയും ബിജു മേനോനും ജോജുവും മികച്ച അഭിനേതാക്കള്‍

More
More
Web Desk 8 hours ago
Keralam

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ മന:പൂര്‍വ്വം സൃഷ്ടിച്ചത്- വി ഡി സതീശന്‍

More
More
Web Desk 8 hours ago
Keralam

ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോക്ക് പിന്നില്‍ സുധാകരന്‍റെയും സതീശന്‍റെയും ഫാന്‍സ്‌ - എം സ്വരാജ്

More
More
Web Desk 9 hours ago
Keralam

പ്രായം പരിഗണിച്ച് പി സി ജോര്‍ജിന് ജാമ്യം; ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോര്‍ജ് കോടതിയില്‍

More
More
Web Desk 9 hours ago
Keralam

പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം; ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി

More
More
National Desk 11 hours ago
Keralam

മികച്ച ദാമ്പത്യജീവിതത്തിന് സ്ത്രീകള്‍ വീട്ടുജോലി ചെയ്യട്ടേ, പുരുഷന്മാര്‍ പുറത്തുപോകട്ടെ- എന്‍ സി പി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

More
More