ഐ എ എസ്: ഒന്നാം റാങ്ക് ശുഭം കുമാറിന്; കേരളത്തിന് അഭിമാനമായി മീര

ഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് ശുഭം കുമാറിന്. രണ്ടാം റാങ്ക് ജാഗൃതി അവസ്തിയും മൂന്നാം റാങ്ക് അങ്കിത ജെയ്നും നേടി. ആകെ  761 പേരാണ് 2020 ല്‍ നടന്ന പരീക്ഷയില്‍  സിവില്‍ സര്‍വീസിലേക്ക് യോഗ്യത നേടിയത്. 

മലയാളിയും തൃശൂര്‍ കൊലാഴി സ്വദേശിയുമായ മീര ആറാം റാങ്ക് നേടി. നിരന്തര പരിശ്രമത്തിനൊടുവില്‍ 4-ാം തവണ ഐ എ എസ് പിടിച്ച മീര, തൃശൂര്‍ തിരൂര്‍ സ്വദേശികളായ കെ.രാംദാസ് -കെ. രാധിക ദമ്പതികളുടെ മകളാണ്. തൃശൂര്‍ എന്ജിനീയറിംഗ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എന്ജിനീയറിംഗില്‍ ബിരുദം നേടിയ മീര ബാംഗ്ലൂരില്‍ ജോലിചെയ്തുകൊണ്ടിരിക്കെ 2017-ലാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി ഒരുക്കം ആരംഭിച്ചത്. ആദ്യത്തെ മൂന്നുതവണയും നിരാശയായിരുന്നു ഫലം. എന്നാല്‍ നാലാം തവണ സംസ്ഥാനത്ത് ഒന്നാമത്തെയും  അഖിലേന്ത്യാ തലത്തില്‍ ആറാമത്തെയും റാങ്ക് കരസ്ഥമാക്കിയാണ്  ഐ എ എസിന് മിന്നും വിജയം നേടിയത്. കേരളാ കേഡറില്‍ തന്നെ ജോലിചെയ്യാനാണ് താത്പര്യമെന്ന് മീര മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി കെ രാജന്‍ കെ. മീരയുടെ വീട്ടിലെത്തി അഭിനന്ദിച്ചു.

 കെ മീരക്ക് പുറമെ 15 പേര്‍ റാങ്ക് പട്ടികയില്‍ ഇടം പിടിച്ചു. മിഥുന്‍ പ്രേമരാജ്, കരിഷ്മാ നായര്‍ എന്നിവര്‍ 12 ഉം 14 ഉം റാങ്കുകള്‍ നേടി. പി ശ്രീജ, അപര്‍ണ രമേശ്‌, അശ്വതി ജിജി, നിഷ എന്നിവര്‍ യഥാക്രമം 20, 35, 41,51 എന്നീ റാങ്കുകള്‍ നേടി. വീണ എസ് സുധന്‍, എം ബി അപര്‍ണ,ആര്യാ ആര്‍ നായര്‍, പി ദേവി, അനന്തു ചന്ദ്രശേഖര്‍,ശില്പ, രേഷ്മ എം എല്‍, കെ അര്‍ജ്ജുന്‍ എന്നിവര്‍ യഥാക്രമം 57,62,113,143,145,147,256,257 എന്നീ റാങ്കുകള്‍ കരസ്ഥമാക്കി 

Contact the author

National Desk

Recent Posts

Web Desk 9 hours ago
National

'ഷാറൂഖ് ഖാന്‍ മാന്യനാണ്'; പിന്തുണച്ച് നടി സ്വരാ ഭാസ്‌കര്‍

More
More
National Desk 9 hours ago
National

അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

More
More
National Desk 10 hours ago
National

കര്‍ഷക പ്രതിഷേധം; അനിശ്ചിത കാലത്തേക്ക് ദേശീയപാതകള്‍ അടച്ചിടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

More
More
National Desk 11 hours ago
National

ഷാറൂഖ് ഖാന്റെ വീട്ടില്‍ എന്‍ സി ബി റെയ്ഡ്‌

More
More
National Desk 12 hours ago
National

ശശി തരൂരിന്റെ മകന് അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം

More
More
National Desk 12 hours ago
National

അമരീന്ദര്‍ സിംഗ് പോയാല്‍ കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല - ഹരീഷ് റാവത്ത്

More
More