1.8 ലക്ഷത്തിന്റെ സാരിയില്‍ തിളങ്ങി മാധുരി; ചിത്രങ്ങള്‍ വൈറല്‍

ഫാഷനിസ്റ്റകൾക്കിടയില്‍ ഇപ്പോഴും താരമാണ് ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത് . പ്രായം അമ്പതുകള്‍ കടന്നെങ്കിലും  സൗന്ദര്യത്തിലും സ്‌റ്റൈലിലും താരം നമ്പര്‍ വണ്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഫ്ലോറൽ സാരിയണിഞ്ഞ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 

മാധുരിക്ക് ട്രെഡീഷനൽ വസ്ത്രങ്ങളോടുള്ള പ്രിയം പ്രസിദ്ധമാണ്. അക്കൂട്ടത്തിൽ സാരിക്കാണ് പ്രഥമ പരിഗണന. നീല ഓർഗൻസ ഫ്ലോറൽ എംബ്രോയ്ഡറി സാരിയാണ് ഇക്കുറി വൈറലായത്. പ്രശ്സത ഡിസൈൻ രാഹുൽ മിശ്രയാണ് മാധുരിയുടെ ഈ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ ഷീർ ജോർജെറ്റ് സാരിക്കൊപ്പം പല നിറങ്ങളുള്ള, സ്ലീവ്‌ലസ് ബ്ലൗസാണ് പെയർ ചെയ്തത്. ഏതാണ്ട് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് സാരിയുടെ വില!.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് മാധുരി വെള്ളയും ഗോൾഡനും നിറങ്ങളിലുള്ള ഷിഫോൺ ചിക്കൻഗാരി ലെഹങ്കയണിഞ്ഞു ആരാധകരെ ഞെട്ടിച്ചത്. സെലിബ്രിറ്റി ഫാഷൻ ഡിസൈനർ തരുൺ തഹിലിയാനിയുടെ കലക്‌ഷനിൽ നിന്നുള്ള ആ ലഹങ്കയുടെ വില 5 ലക്ഷം രൂപായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Lifestyle

പച്ചമാംസം കഴിച്ച് ആരോഗ്യസംരക്ഷണം: അമേരിക്കന്‍ യുവാവ് വൈറല്‍

More
More
Web Desk 3 weeks ago
Lifestyle

ഇരുപത് കോടി വില പറഞ്ഞ 'സുല്‍ത്താന്‍' വിടവാങ്ങി

More
More
Web Desk 3 weeks ago
Lifestyle

പിങ്ക് ലുക്കില്‍ ബിപാഷ; തിളങ്ങിയത് 1.6 ലക്ഷത്തിന്റെ ഡ്രസ്സിൽ

More
More
Web Desk 1 month ago
Lifestyle

സിദ്ധാർത്ഥ് ശുക്ലയുടെ മുഖം ടാറ്റൂ ചെയ്ത് ഷെഹനാസിന്റെ സഹോദരന്‍

More
More
Web Desk 1 month ago
Lifestyle

അൻസി കബീർ മിസ്സ് സൗത്ത് ഇന്ത്യ; വിജയികളിലേറെയും മലയാളികൾ

More
More
Lifestyle

ഹരിണി മോഹൻ നായർ, മിസ് ക്വീൻ കേരള 2021

More
More