ഗര്‍ഭധാരണം സ്ത്രീകളെ പെട്ടെന്ന് വാര്‍ധക്യത്തിലെത്തിക്കുമെന്ന് പഠനം

ഗർഭധാരണം സ്ത്രീകളെ പെട്ടെന്ന് വാർദ്ധക്യത്തിലേക്കെത്തുമെന്ന് പഠനം. കൊളംബിയ യൂനിവേഴ്സിറ്റി മാലിമാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. 1735 സ്ത്രീകളെയാണ് പഠനത്തിനു വിധേയരാക്കിയത്. ഇവരുടെ പ്രത്യുൽപാദന ഹിസ്റ്ററിയും ഡിഎൻഎ സാംപിളുകളും പഠനത്തിനായി എടുത്തു.

825 യുവതികളായ സ്ത്രീകളെ ഉള്‍പ്പെടുത്തിയ പഠനമനുസരിച്ച്, ഓരോ ഗർഭധാരണവും സ്ത്രീയെ വാർദ്ധക്യത്തിലേക്ക് നയിക്കുന്നതായി കണ്ടെത്തി. ആറു വർഷത്തിനിടയില്‍ കൂടുത തവണ ഗർഭം ധരിച്ച സ്ത്രീകളില്‍ ജൈവിക വാർദ്ധക്യത്തിന്‍റെ അളവ് കൂടുതലായി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഗര്‍ഭിണിയാകാത്ത സ്ത്രീകളെ അമ്മമാരുമായി താരതമ്യം ചെയ്യുമ്പോള്‍ മുമ്പ് ഗർഭിണികളായ സ്ത്രീകള്‍ "ജൈവശാസ്ത്രപരമായി പ്രായമുള്ളവരായി" പഠനം കണ്ടെത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

പഠനത്തില്‍ പങ്കെടുത്തവരുടെ പരിസ്ഥിതി, പുകവലി ശീലങ്ങൾ, സാമൂഹിക സാമ്പത്തിക നിലവാരം, ജനിതക വൈവിധ്യം എന്നിവയും പഠനത്തിന്റെ ഭാഗമായിരുന്നു. അമ്മമാര്‍ക്കായുള്ള മെഡിക്കൽ, സാമൂഹിക, പോഷകാഹാര പിന്തുണ ദീർഘകാലാടിസ്ഥാനത്തിൽ വര്‍ധിപ്പിക്കണമെന്നും പഠനം വ്യക്തമാക്കുന്നു. പഠനത്തിന്റെ പൂര്‍ണ്ണ റിപ്പോര്‍ട്ടുകള്‍ 'പ്രൊസീഡിങ്സ് ഓഫ് നാഷനൽ അക്കാദമി ഓഫ് സയൻസസിൽ' പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Lifestyle

ആരോഗ്യത്തിന് 8 മണിക്കൂര്‍ ഉറക്കവും 4 മണിക്കൂര്‍ വ്യായാമവും അനിവാര്യം- പഠനം

More
More
Web Desk 2 months ago
Lifestyle

ലോക ഒബീസിറ്റി ദിനം; മാറുന്ന ജീവിതശൈലിയും പൊണ്ണത്തടിയും

More
More
Web Desk 4 months ago
Lifestyle

2024-ല്‍ ഫാഷന്‍ ലോകം അടക്കിവാഴുക 'പീച്ച് ഫസ്' നിറം

More
More
Web Desk 8 months ago
Lifestyle

മാതാപിതാക്കളുടെ ദീർഘകാല സ്വപ്നമാണ് യാഥാർഥ്യമാക്കിയത്; ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞ് പ്രഗ്നാനന്ദ

More
More
Web Desk 10 months ago
Lifestyle

അധ്യാപന ജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയ മത്സ്യകന്യകയാകാനൊരുങ്ങി ഇംഗ്ലീഷ് ടീച്ചര്‍

More
More
Web Desk 1 year ago
Lifestyle

'കുഞ്ഞ് ജനിച്ചാല്‍ അമ്മ അച്ഛനാകും അച്ഛന്‍ അമ്മയും '; മാതാപിതാക്കളാകാനൊരുങ്ങി ട്രാന്‍സ് ദമ്പതികള്‍

More
More