ലോക ഒബീസിറ്റി ദിനം; മാറുന്ന ജീവിതശൈലിയും പൊണ്ണത്തടിയും

ഇന്ന് ലോക അമിതവണ്ണദിനമാണ്. മിക്കവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് പൊണ്ണത്തടി. അമിത വണ്ണം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. 2015 മുതലാണ്‌ വേൾഡ് ഒബിസിറ്റി ഫെഡറേഷൻ ലോക പൊണ്ണത്തടി ദിനം ആഘോഷിക്കാനാരംഭിച്ചത്. അമിതവണ്ണം ഉള്ളവരില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോൾ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.

'മാറുന്ന കാഴ്ചപ്പാടുകൾ: പൊണ്ണത്തടിയെ കുറിച്ച് സംസാരിക്കാം' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, മസ്കുലോസ്കലെറ്റൽ ഡിസോർഡേഴ്സ് എന്നീ അസുഖങ്ങളുടെ പ്രധാന കാരണം അമിതവണ്ണമാണ്. കൂടാതെ എൻഡോമെട്രിയൽ, സ്തനങ്ങൾ, അണ്ഡാശയം, പ്രോസ്റ്റേറ്റ്, കരൾ, പിത്തസഞ്ചി, വൃക്ക, വൻകുടൽ കാൻസർ എന്നിങ്ങനെ വിവിധ അർബുദങ്ങള്‍ക്കും പൊണ്ണത്തടി കാരണമാണ്.

പൊണ്ണത്തടി തടയാന്‍ മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് ആരോഗ്യപരമായ ഭക്ഷണക്രമം ഉണ്ടാകുക എന്നത്. ഭക്ഷണത്തില്‍ കൂടുതലായും പഴം, പച്ചക്കറി, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ ഉള്‍പ്പെടുത്തുക. ഇതോടെപ്പം കൃത്യമായ വ്യായാമം പിന്തുടരുക, ആവശ്യത്തിന് ഉറങ്ങുക, വിട്ടുമാറാത്ത സമ്മർദ്ദവും ശരീരഭാരം വർദ്ധിപ്പിക്കാന്‍ ഇടയാക്കും.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Lifestyle

ഗര്‍ഭധാരണം സ്ത്രീകളെ പെട്ടെന്ന് വാര്‍ധക്യത്തിലെത്തിക്കുമെന്ന് പഠനം

More
More
Web Desk 3 months ago
Lifestyle

2024-ല്‍ ഫാഷന്‍ ലോകം അടക്കിവാഴുക 'പീച്ച് ഫസ്' നിറം

More
More
Web Desk 7 months ago
Lifestyle

മാതാപിതാക്കളുടെ ദീർഘകാല സ്വപ്നമാണ് യാഥാർഥ്യമാക്കിയത്; ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞ് പ്രഗ്നാനന്ദ

More
More
Web Desk 9 months ago
Lifestyle

അധ്യാപന ജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയ മത്സ്യകന്യകയാകാനൊരുങ്ങി ഇംഗ്ലീഷ് ടീച്ചര്‍

More
More
Web Desk 1 year ago
Lifestyle

'കുഞ്ഞ് ജനിച്ചാല്‍ അമ്മ അച്ഛനാകും അച്ഛന്‍ അമ്മയും '; മാതാപിതാക്കളാകാനൊരുങ്ങി ട്രാന്‍സ് ദമ്പതികള്‍

More
More
Web Desk 1 year ago
Lifestyle

'വിവാഹം കഴിക്കണം പക്ഷേ, ഭാര്യയാകേണ്ട' - ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡ്

More
More