തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ആര്‍ എസ് എസ്സെന്ന് ബിജെപി അവലോകന റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ആര്‍ എസ് എസ്സെന്ന് ബിജെപി അവലോകന റിപ്പോര്‍ട്ട്‌. തെരഞ്ഞെടുപ്പ് പ്രചരണമാരംഭിച്ചപ്പോള്‍ മുതല്‍ ആര്‍ എസ് എസ് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് സഹായത്തിനായി നിയോഗിച്ചവര്‍ പരാജയമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേരളത്തിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന് കൈമാറി. സംസ്ഥാന നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, എം ടി  രമേശ്, സി കൃഷ്ണകുമാര്‍, സുധീന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉപസമിതിയാണ് തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പരാജയമാണ് നേരിടേണ്ടിവന്നത്. 2016-ല്‍ എന്‍.ഡി.എക്ക് കേരളത്തില്‍ 14.93 ശതമാനമായിരുന്നു വോട്ട്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് 12.47 ശതമാനമായി ചുരുങ്ങിയിരുന്നു. നേമം സീറ്റും ഇത്തവണ ബിജെപിക്ക് നഷ്ടമായിരുന്നു. പാലക്കാട്ട് മുന്‍ ഡി എം ആര്‍ സി തലവന്‍ ഇ ശ്രീധരനെ വെച്ച് മികച്ച പ്രകടനം കാഴ്ചവെക്കുവാന്‍ സാധിച്ചുവെങ്കിലും, ആകെയുള്ള നേമം സീറ്റ് നഷ്ടമായി.കേരളാ നിയമസഭയില്‍ 2016 ല്‍ തുറന്ന അക്കൗണ്ട് പോലും പാര്‍ട്ടിക്ക് നിലനിര്‍ത്താനായില്ല.

ബി.ജെ.പിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് നേരത്തെ ബി ജെ പി കോര്‍കമ്മറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.എന്നാല്‍ ഈ ആവശ്യം വി. മുരളീധരന്‍ പക്ഷം തള്ളുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

More
More
Web Desk 8 hours ago
Keralam

മുഖ്യമന്ത്രിയുടെ ക്യൂബ-യുഎസ് യാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

More
More
Web Desk 14 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More