മോശം പരാമര്‍ശം; ജാവേദ് അക്തറിനോട് നൂറുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആര്‍ എസ് എസ്‌

മുംബൈ: ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ആര്‍ എസ് എസ്. ആര്‍ എസ് എസിനെതിരെ വ്യാജവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ആരോപണം. നൂറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജാവേദ് അക്തറിന് ലീഗല്‍ നോട്ടീസയച്ചിട്ടുണ്ട്. ജാവേദ് അക്തറിനെതിരെ ക്രിമിനല്‍ മാനനഷ്ടത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട്   ആര്‍ എസ് എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ ധ്രുതിമാന്‍ ജോഷിയാണ് കുര്‍ള മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. 

സെപ്റ്റംബര്‍ നാലിന് ജാവേദ് അക്തര്‍ ഒരു പരിപാടിയില്‍ താലിബാനെയും ഹിന്ദു സംഘടനകളെയും തമ്മില്‍ താരതമ്യം ചെയ്ത് സംസാരിച്ചെന്നും അത് ഹിന്ദുക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളെയും അധിക്ഷേപിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പരാമര്‍ശമായിരുന്നുവെന്നും ധ്രുതിമാന്‍ ജോഷി പറഞ്ഞു. ആര്‍ എസ് എസ് സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്ന അര്‍ബുദമായി മാറിയിരിക്കുന്നു എന്നും ജാവേദ് അക്തര്‍ പറഞ്ഞതായും ജോഷി പരാതിയില്‍ വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ധ്രുതിമാന്‍ ജോഷിയെക്കൂടാതെ മുംബൈ സ്വദേശിയായ മറ്റൊരു അഭിഭാഷകനും ജാവേദ് അക്തറിനെതിരെ ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ജാവേദ് അക്തര്‍ ആര്‍ എസ് എസിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More