മതങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളുടെ റോളാണ് പിണറായി സര്‍ക്കാരിന്: കെ. മുരളീധരന്‍

തിരുവനന്തപുരം: മതങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളുടെ റോളാണ് പിണറായി സര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കേരളത്തില്‍ മതനിരപേക്ഷത നിലനിര്‍ത്തേണ്ടവര്‍ ഇന്ന് സവര്‍ക്കറെയും ഗോള്‍വാക്കറേയും പഠിപ്പിക്കുകയാണ്. പൊലീസില്‍ മാത്രമല്ല എല്ലാ മേഖലകളിലും കാവി വല്‍ക്കരണത്തിന് സര്‍ക്കാര്‍ കുടപിടിക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ. മുരളീധരന്റെ പ്രതികരണം.

പിണറായി വിജയനെ താന്‍ പുകഴ്ത്തിയെന്ന തരത്തില്‍ വാര്‍ത്ത കൊടുത്തവര്‍ തന്റെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. എല്ലാ വിഭാഗം ജനങ്ങളെയും മതവിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടു പോകാൻ ശ്രീ കെ. കരുണാകരന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ എല്ലാ മതവിഭാഗങ്ങളുടെയും, ജനങ്ങളുടേയും കണ്ണിൽ പൊടിയിട്ടാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. അതാണ് തിരുവനന്തപുരത്തുവച്ച് താന്‍ പറഞ്ഞതിന്റെ സാരാംശം എന്നും മുരളീധരന്‍ വിശദീകരിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മതേതര കേരളം ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്. അധികാരത്തിനുവേണ്ടി ഏതു നിലപാടും സ്വീകരിക്കാൻ പിണറായിക്ക് മടിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Politics

'വംശഹത്യക്ക് ആഹ്വാനം ചെയ്ത ഒരു വ്യക്തിയുമായി സൗഹൃദത്തിനുള്ള സാധ്യത എവിടെയാണ്?'; എം.ബി രാജേഷിനെതിരെ ദീപാ നിശാന്ത്

More
More
Web Desk 6 days ago
Politics

ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'; എം. ബി. രാജേഷിനെതിരെ വി. ടി. ബല്‍റാം

More
More
Web Desk 1 month ago
Politics

വി ഡി സതീശന്റെ കച്ചവടം കോണ്‍ഗ്രസ്, താന്‍ ജീവിക്കുന്നത് അധ്വാനിച്ച്- പി വി അന്‍വര്‍

More
More
Political Desk 1 month ago
Politics

രാഹുല്‍ ഗാന്ധി കേരളത്തില്‍; പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടല്‍

More
More
Web Desk 2 months ago
Politics

കോണ്‍ഗ്രസിനെ നയിക്കേണ്ടത് ജനാധിപത്യ ആദര്‍ശമുളളവരായിരിക്കണം- തുറന്നടിച്ച് മുല്ലപ്പളളി

More
More
Web Desk 2 months ago
Politics

സുധീരൻ എ ഐ സി സി അംഗത്വവും രാജിവെച്ചു

More
More