'സ്കൂളുകള്‍ തുറക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അറിവോടെ': വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാനുള്ള സുപ്രധാന തീരുമാനമെടുത്തത് വിദ്യാഭ്യാസ വകുപ്പറിയാതെ എന്ന ആരോപണത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി. വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി മറ്റാരുമായും കൂടിയാലോചിക്കാതെ സ്വംന്തം നിലയ്ക്കെടുത്ത തീരുമാനമാണ് എന്നത് തെറ്റായ പ്രചാരണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ തന്നെ സ്കൂളുകൾ തുറക്കണമെന്നത് സംബന്ധിച്ച പൊതു അഭിപ്രായങ്ങൾ രൂപപ്പെട്ടിരുന്നു. ആരോ​ഗ്യ വിദ​ഗ്ധരും സ്കൂളുകൾ തുറക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വിദ​ഗ്ധ സമിതിയും, വിദ്യഭ്യാസ വകുപ്പിന്റെ പ്രൊജക്ട് പഠനവുമെല്ലാം നടന്നിരുന്നു. സാങ്കേതിക സമിതി സ്കൂളുകൾ തുറക്കാണമെന്ന റിപ്പോർട്ടാണ് നൽകിയത്. സ്കൂളുകളിൽ പോകാത്തത് കൊണ്ട് കുട്ടികൾക്ക് മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ അധ്യാപകരും സഹപാഠികളുമായി കൂടിചേർന്ന് പഠനം വേണമെന്ന നിലപാടാണ് റിപ്പോർട്ടിലൂടെ വ്യക്തമാക്കിയത്.

അതേസമയം, സ്‌കൂള്‍ തുറക്കുന്നിനുള്ള മാനദണ്ഡം രണ്ടു ദിവസത്തികം പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. രോഗപ്രതിരോധം മുന്നില്‍ കണ്ടുകൊണ്ടുള്ള മാനദണ്ഡം തയ്യാറാക്കും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം അടങ്ങുന്ന സമൂഹത്തിന്റെ മുഴുവന്‍ ആശങ്കളും പരിഹക്കാനുതകുന്ന വിധത്തിലുള്ള ക്രമീകരണങ്ങളാണ് നടപ്പിലാക്കുക. ആരോഗ്യ വകുപ്പുമായി വിഷയം ചര്‍ച്ച ചെയ്യും. വിപുലമായ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാൻ ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകള്‍ നടത്താനും 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More