യു.പിയില്‍ ഡെങ്കിപ്പനി പടരുന്നു; സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചു വയ്ക്കുന്നുവെന്ന് ഐ എം എ

ലഖ്നൗ: ഉത്തർപ്രദേശിൽ ഡെങ്കിപ്പനി പിടിമുറുക്കുന്നു. ഡെങ്കിപ്പനി ഏറ്റവും കൂടുതൽ ബാധിച്ച ഫിറോസാബാദിൽ മാത്രം 60 കുട്ടികൾ മരിക്കുകയും 465 അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയുമാണ്. പ്രയാഗ്രാജ് ജില്ലയിൽ 97 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഡെങ്കി സ്ഥിരീകരിച്ചത്. പനി ബാധിതരായ കുട്ടികളുമായി നിരവധി പേരാണ് ആശുപത്രികളില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

അതിനിടെ, സര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും, നിലവിലെ സ്ഥിതി അത്യന്തം ഭീതിജനകമാണെന്നും ഐ.എം.എ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ആരോപിച്ചു. 'ആശുപത്രിയില്‍ എത്തുന്ന 40 മുതൽ 50 ശതമാനം രോഗികള്‍ക്കും ഡെങ്കിപ്പനിയാണ് സ്ഥിരീകരിക്കുന്നത്. അതില്‍തന്നെ  60 ശതമാനവും കുട്ടികളാണ്. സര്‍ക്കാര്‍ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടാല്‍ എത്രത്തോളം ഭീകരമാണ് നിലവിലെ അവസ്ഥയെന്ന് മനസ്സിലാകും' - ഐ.എം.എ  പ്രസിഡന്റ് രാജീവ് ഉപാധ്യായ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹാരാഷ്‌ട്രയിലെ മുംബൈയിലും ഇതുവരെ 305 പേർക്ക്‌ ഡെങ്കിപ്പനി റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്. ഈ മാസംമാത്രം 85 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. മരണമൊന്നും റിപ്പോർട്ട്‌ ചെയ്‌തിട്ടില്ലെന്ന്‌ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ റിപ്പോർട്ടിൽ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More