തൃശ്ശൂര്‍: വ്യാജ കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോഹനന്‍ വൈദ്യരെ ജയിലില്‍ കൊറോണാ നിരീക്ഷണത്തിലാക്കി. സഹതടവുകാരെ ജയിലില്‍ നിന്ന് മാറ്റി കൊറോണ നിരീകഷണത്തിലാക്കിയ സാഹചര്യത്തിലാണ് മോഹനന്‍ വൈദ്യരെ ജയിലില്‍ തന്നെ കൊറോണാ നിരീക്ഷണത്തിലാക്കിയത്. വിയ്യോര്‍ ജയിലിലാണ് മോഹനന്‍ വൈദ്യര്‍ കഴിയുന്നത്.
കൊറോണയുമായി ബന്ധപ്പെട്ട് തൃശ്ശുരിനടുത്ത് പട്ടിക്കാട് എന്ന സ്ഥലത്ത് ചികിത്സിക്കാന്‍ ഒരു ആയുര്‍വേദ ചികിത്സാലയത്തില്‍ എത്തിയപ്പോഴാണ് മോഹനന്‍ വൈദ്യരെ പൊലിസ് അറസ്റ്റ് ചെയ്തത്. വ്യാജ ചികിത്സക്കാണ് എത്തിയത് എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ ഡി.എം.ഒ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും പോലീസും സംയുക്തമായി എത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.