അഫ്ഗാന്‍ ഐ എസ് തീവ്രവാദികള്‍ക്കെതിരെ ആക്രമണത്തിന് തയാര്‍ - ബ്രിട്ടന്‍

ലണ്ടന്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ വിമാനത്താവളത്തിന് സമീപം ചാവേര്‍ ആക്രമണം നടത്തി 182 പേരെ കൊലപ്പെടുത്തിയ ഐ എസ് ഖൊരാസന്‍ തീവ്രവാദികള്‍ക്കെതിരെ ആക്രമണം നടത്താന്‍ ബ്രിട്ടന്‍ തയാറാണെന്ന് ബ്രിട്ടീഷ് വ്യമസേനാ മേധാവി മൈക്ക് വിന്‍സ്റ്റണ്‍ പറഞ്ഞു. എവിടെയൊക്കെയാണോ ഐ എസ് ഖൊരാസന്‍ താവളങ്ങളുള്ളത്, അവിടെങ്ങളിലെല്ലാം ആക്രമണം നടത്തി അവരുടെ ശൃഖല തകര്‍ക്കും. അഫ്ഗാന്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കൊപ്പം തങ്ങള്‍ നിലയുറപ്പിക്കും - ഡെയ്ലി ടെലഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രിട്ടീഷ് വ്യമസേനാ മേധാവി മൈക്ക് വിന്‍സ്റ്റണ്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് ഐക്യദാര്‍ഢൃം പ്രഖ്യാപിച്ച് രംഗത്തുവന്നത്. 

നിലവില്‍ 2000 ത്തിലധികം ഐ എസ് ഖൊറാസന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ട് എന്നാണ് അമേരിക്കന്‍ സേനയുടെ കണക്ക്. ഐ എസ് ഖൊറാസന്‍ കാബൂള്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്നതോടെ അവരുടെ ആസ്ഥാനമായ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നങ്കര്‍ഹാര്‍ പ്രവിശ്യയില്‍ ആക്രമണം നടത്തി അവരുടെ തലവനെ വധിച്ചതായി അമേരിക്ക അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെ സേനാ പിന്മാറ്റം ഇന്നലെ (31/08/21) യോടെ പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് അഫ്ഗാന്‍ ഇടപെടല്‍ വാഗദാനം ചെയ്ത് ബ്രിട്ടീഷ് വ്യമസേനാ മേധാവി രംഗത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 

താലിബാന്റെ സായുധ ശത്രു എന്ന് വിശേഷിപ്പിക്കാവുന്ന ഐ എസ് ഖൊറാസന്‍ ആറുവര്‍ഷം മുന്‍പ്,  2015 -ല്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നങ്കര്‍ഹാര്‍ പ്രവിശ്യയിലാണ് രൂപീകരിക്കപ്പെട്ടത് ഐഎസ്ഐഎസില്‍ നിന്ന് വിഘടിച്ചുണ്ടായ തീവ്രവാദി ഗ്രൂപ്പാണ്  ഐ എസ് ഖൊറാസന്‍. ശക്തമായ അമേരിക്കന്‍ വിരുദ്ധ വികാരം പുലര്‍ത്തുന്ന ഈ വിഭാഗം തങ്ങളുടെ മേഖലയുടെ വിപുലീകരണവും ലക്ഷ്യം വെക്കുന്നുണ്ട്. അഫ്ഗാനിന് പുറമെ ഇറാഖ്, സിറിയ എന്നീ രാജ്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഇവരുടെ പ്രവര്‍ത്തന മേഖല. അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇവര്‍ തങ്ങളുടെ ജന്മസ്ഥലം വിട്ട് അണ്ടര്‍ ഗ്രൌണ്ടിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ്‌ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് എന്ന ഗവേഷണ സ്ഥാപനത്തിന്റെ കണക്കനുസരിച്ച് അതിവേഗം വളര്‍ന്ന പ്രസ്ഥാനമാണ് ഐഎസ്ഐഎസ്-കെ. ഐഎസ്ഐഎസില്‍ നിന്നും താലിബാനില്‍ നിന്നും നിരവധി പേര്‍ ഈ സംഘടനയിലേക്ക് ആകൃഷ്ടരായി എത്തിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാകിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും സിവിലിയന്‍ മേഖലകളിലടക്കം നിരവധി അക്രമങ്ങളും സ്ഫോടനങ്ങളും നടത്തിയിട്ടുണ്ട്. ഈ രണ്ടു രാജ്യങ്ങളില്‍ നടന്ന 100 -ലധികം സിവിലിയന്‍  ആക്രമങ്ങളിലും 250 -ലധികം കലാപ ശ്രമങ്ങളിലും ഈ സംഘടനക്ക് പങ്കുണ്ട് എന്ന് സ്ട്രാറ്റജിക് ആന്‍ഡ്‌ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് പറയുന്നു. താലിബാന്റെ സായുധരായ എതിരാളികളാണിവര്‍. താലിബാന് തീവ്രത പോരാ എന്ന അഭിപ്രായക്കാര്‍ കൂടിയാണ് ഐഎസ്-കെക്കാര്‍. 

Contact the author

International Desk

Recent Posts

International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More