എ. വി. ഗോപിനാഥ് പാര്‍ട്ടി വിട്ടുപോകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ ആലത്തൂര്‍ എംഎല്‍എയുമായ എ. വി. ഗോപിനാഥ് പാര്‍ട്ടി വിട്ടതില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഗോപിനാഥുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും, അദ്ദേഹം പാര്‍ട്ടി വിടുമെന്ന് വിശ്വസിക്കുന്നില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദങ്ങളുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ല. കോണ്‍ഗ്രസിന്റെ നന്മയ്ക്കായി വിവാദങ്ങളെല്ലാം അവസാനിപ്പിക്കണം. പരസ്യമായുളള പ്രതികരണങ്ങള്‍ ഭൂഷണമാണോ എന്ന് മുതിര്‍ന്ന നേതാക്കള്‍ ചിന്തിക്കണം. പുനസംഘടന വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല എന്നും കെ. സുധാകരന്‍ പറഞ്ഞു. എല്ലാവരെയും സഹകരിപ്പിക്കാനായി പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കാനാവില്ല. കോണ്‍ഗ്രസിന്റെ രൂപവും ഭാവവുമെല്ലാം വരുന്ന ആറുമാസത്തിനുളളില്‍ ലഭ്യമാകും. പാര്‍ട്ടിക്ക് താങ്ങും തണലുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമുണ്ടാവണം എന്നുതന്നെയാണ് ആഗ്രഹം എന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ് വിടുകയാണെന്ന് എ. വി. ഗോപിനാഥ് പ്രഖ്യാപിച്ചത്. 50 വര്‍ഷക്കാലത്തെ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചു. കോണ്‍ഗ്രസിന്‍റെ വളര്‍ച്ചക്ക് താന്‍ ഒരു തടസമാകുമോ എന്ന ഭയമാണ് പാര്‍ട്ടി വിടാനുള്ള കാരണം. പ്രവര്‍ത്തകരുടെ പ്രതീക്ഷക്കനുസരിച്ച് ഉയരാന്‍ നേതാകള്‍ക്ക് സാധിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More