ആദിവാസി യുവാവിനെ ലോറിയില്‍ കെട്ടിവലിച്ച പ്രതിയുടെ വീട് ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി

മധ്യപ്രദേശില്‍ ആദിവാസി യുവാവിനെ ലോറിയില്‍ കെട്ടിവലിച്ച പ്രതിയുടെ വീട് ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി പ്രാദേശിക ഭരണകൂടം. കനയ്യലാല്‍ ഭീല്‍ എന്ന നാല്‍പതുകാരനെയാണ് മോഷണക്കുറ്റം ആരോപിച്ച് ലോറിക്കു പിറകില്‍ കെട്ടിവലിച്ചത്. ഇതേത്തുടര്‍ന്ന് കനയ്യലാല്‍ മരണപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതി മഹേന്ദ്ര ഗുര്‍ജാറിന്റെ വീട് പൊളിക്കുകയെന്ന വിചിത്ര നടപടിയിലേക്ക് ഭരണകൂടം കടന്നത്.

വീടുകളില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചാണ് കനയ്യലാല്‍ ഭീലിനെ നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് അദ്ദേഹത്തെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുച്ചു. എന്നിട്ടും കലി മാറാതെയാണ് മഹേന്ദ്ര ഗുര്‍ജാര്‍  ലോറിയുടെ പിറകില്‍ കാലുകള്‍ കെട്ടിയിട്ട് മീറ്ററുകളോളം വലിച്ചിഴച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊലീസെത്തി  ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആദിവാസി യുവാവിനെതിരായ ക്രൂരത പുറത്തുവന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഛിത്താര്‍ മാല്‍ ഗുര്‍ജര്‍ (32), മഹേന്ദ്ര ഗുര്‍ജര്‍ (40), ഗോപാല്‍ ഗുര്‍ജര്‍ (40), ലോകേഷ് ബാല (21), ലക്ഷ്മണ്‍ ഗുര്‍ജര്‍ എന്നീ അഞ്ചു പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ബാക്കി മൂന്നുപേര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. 

Contact the author

Web Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More