ഡല്‍ഹി: ഹരിയാനയില്‍ കര്‍ഷകരുടെ പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ അക്രമത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ' ചോര ചിന്താന്‍ ഭയപ്പെടുന്നവരല്ല രാജ്യത്തെ ഊട്ടുന്നവര്‍. സമാധാനപരമായി സമരം ചെയ്യുന്നവരെയാണ് പോലീസ് കായികമായി നേരിട്ടത്. എന്തുവന്നാലും കര്‍ഷകര്‍ അഹിംസയിലുറച്ച് അനീതിയെ പരാജയപ്പെടുത്തും, നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ തടഞ്ഞുനോക്ക്' രാഹുല്‍ ഗാന്ധി പറഞ്ഞു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹരിയാനയിലെ കര്‍ണാലിലാണ് പൊലീസ് കര്‍ഷകര്‍ക്കുനേരേ ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഹരിയാനയില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞൈടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വിളിച്ചുചേര്‍ത്ത ബിജെപിയുടെ യോഗത്തിനെതിരെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റ മറ്റുളളവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കര്‍ഷകരെ ക്രൂരമായി ആക്രമിച്ച പൊലീസിന്റെ നടപടിക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തി. ഹരിയാനയിലെ മുഴുവന്‍ ദേശീയ പാതകളും കര്‍ഷകര്‍ ഉപരോധിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.