'രാജ്യത്തിന്‍റെ ഭാവി വാഗ്ദാനം'- പീഡനക്കേസ് പ്രതിയായ ഐഐടി വിദ്യാര്‍ഥിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഗുവാഹത്തി: സഹപാഠിയെ പീഡിപ്പിച്ച പ്രതിക്ക് ജാമ്യം അനുവദിച്ച് ഗുവാഹത്തി ഹൈക്കോടതി. പീഡനം നേരിട്ട പെണ്‍കുട്ടിയേയും, പ്രതിയേയും രാജ്യത്തിന്‍റെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിച്ചാണ് കോടതി ജാമ്യം നല്‍കിയത്. അന്വേഷണം പൂര്‍ത്തിയായ ഈ ഘട്ടത്തില്‍, ആരോപണ വിധേയനായ വ്യക്തിയേയും പീഡനം അതിജീവിച്ച പെണ്‍കുട്ടിയേയും നാടിന്റെ ഭാവി വാഗ്ദാനങ്ങളായാണ് കാണുന്നത്. ഐ.ഐ.ടി ഗുവാഹത്തിയില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളാണ് രണ്ടു പേരും. പ്രതിയെ തടവില്‍ വെയ്ക്കേണ്ട ആവശ്യമില്ലായെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു.

പെണ്‍കുട്ടിയും കുറ്റാരോപിതനും 19-20 വയസിനിടയില്‍ പ്രായമുള്ളവരാണ്. അതോടൊപ്പം വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പ്രതി ജാമ്യത്തിലിറങ്ങിയാലും തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ സാധിക്കില്ലെന്നും  ജസ്റ്റിസ് അജിത് ബോര്‍താകുര്‍ പറഞ്ഞു. അതിനാല്‍ 30,000 രൂപയുടേയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിന്റെയും ബലത്തിലാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 28നായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനം നേരിട്ട പെണ്‍കുട്ടിയെ പിറ്റേദിവസം സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഏപ്രില്‍ 3നാണ് പ്രതി അറസ്റ്റിലായത്.

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 9 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More