കുട്ടികൾക്കുള്ള വാക്സിന്‍ രണ്ട് മാസത്തിനുള്ളിൽ ലഭ്യമാക്കുമെന്ന് നാഷണല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ

കുട്ടികൾക്കുള്ള കൊറോണ വൈറസ് വാക്സിനേഷന്‍ സെപ്റ്റംബറിലോ ഒക്ടോബറിലോ ലഭ്യമാക്കുമെന്ന് ഐസിഎംആർ- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. പ്രിയ എബ്രഹാം. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്.  2 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവാക്സിൻറെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നടക്കുകയാണ്. ഇതിന്റെ ഫലങ്ങൾ ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു,  സെപ്റ്റംബറിലോ ഒക്ടോബറിലോ കുട്ടികൾക്കായി കൊവിഡ് -19 വാക്സിനുകൾ നൽകിയേക്കും- പ്രിയ അബ്രാഹാം പറഞ്ഞു. 

കോവാക്സിൻ കൂടാതെ, സൈഡസ് കാഡിലയുടെ കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണവും നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചു. സൈഡസ് കാഡിലയുടെ വാക്സിൻ ഉപയോഗത്തിന് ലഭ്യമായ ആദ്യത്തെ ഡിഎൻഎ വാക്സിൻ ആയിരിക്കും. കൂടാതെ, ജെന്നോവ ബയോഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ എം -ആർഎൻഎ, ബയോളജിക്കൽ -ഇ വാക്സിൻ, സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നോവോവാക്സ് എന്നിവയുടെ പരീക്ഷണവും നടക്കുന്നുണ്ടെന്നും പ്രിയ അബ്രഹാം വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഡെൽറ്റ പ്ലസ് വകഭേദം വ്യാപിക്കാൻ സാധ്യത കുറവാണ്, ഡെൽറ്റ പ്ലസ് വകഭേദം 130 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. വാക്സിൻ ബൂസ്റ്റർ ഡോസ് സംബന്ധിച്ച പടനങ്ങൾ വിദേശത്ത് നടക്കുന്നുണ്ട്. ബൂസ്റ്റർ ഡോസുകൾക്കായി ഏഴ് വ്യത്യസ്ത വാക്സിനുകൾ പരീക്ഷണം നടത്തി. കൂടുതൽ രാജ്യങ്ങൾ വാക്സിനേഷൻ കണ്ടുപിടിക്കുന്നതുവരെ ലോകാരോഗ്യ സംഘടന ബൂസ്റ്റർ ഡോസ്  നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ഭാവിയിൽ വാക്സിന്റെ ബൂസ്റ്റർ ഡോസുകൾ തീർച്ചയായും നൽകേണ്ടി വരുമെന്നും പ്രിയ അബ്രഹാം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More