പി. സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷ; പ്രഖ്യാപനം ഉടന്‍ ഉണ്ടാകും

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാകും. ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. വടകരയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു. 2004-ൽ വടകര ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. അന്ന് ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് സതീദേവി വിജയിച്ചത്. എന്നാൽ 2009-ൽ    തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടു. നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ് പി. സതീദേവി. 

വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധം കനത്തതോടെയാണ് എം.സി. ജോസഫൈന് രാജി വെക്കേണ്ടി വന്നത്. ചാനൽ പരിപാടിക്കിടെ ​ഗാർഹിക പീഡനത്തെ കുറിച്ച് പരാതി പറഞ്ഞ യുവതിയോട് അങ്ങേയറ്റം മോശമായി പ്രതികരിച്ച സംഭവത്തിലാണ് ജോസഫൈന്‍ മോശമായി പ്രതികരിച്ചത്. ജോസഫൈനെതിരെ സിപിഎം അനുഭാവികള്‍പോലും  രംഗത്തുവന്നിരുന്നു. വിവാദത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന പ്രസ്തവനയാണ് ജോസഫൈന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് രാജി ആവശ്യപ്പെടുകയുമായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിഷയത്തിൽ ജോസഫൈൻ ഖേദപ്രകടനം നടത്തിയെങ്കിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍. മുൻപുണ്ടായ വിവാദങ്ങളെ തുടർന്ന് പ്രതികരണങ്ങളിൽ കരുതൽ വേണമെന്ന ശക്തമായ നിർദ്ദേശം നിലനിൽക്കെയാണ് സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം കൂടിയായ ജോസഫൈന്‍ വീണ്ടും പരിധി വിട്ട് സംസാരിച്ച് വിവാദത്തിലായത്. കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് സിപിഎം ജോസഫൈനോട്‌ രാജി ആവശ്യപ്പെട്ടത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; കോഴി വില്‍പ്പനയ്ക്ക് നിരോധനം

More
More
Web Desk 2 days ago
Keralam

ഇന്ത്യയിലെ വന്‍ നഗരങ്ങളേക്കാള്‍ ജീവിക്കാന്‍ മികച്ചത് കേരളത്തിലെ ഈ നഗരങ്ങള്‍ !

More
More
Web Desk 2 days ago
Keralam

ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ തുറക്കുന്നതിന് നിയമസഭയുടെ അംഗീകാരം

More
More
Web Desk 2 days ago
Keralam

ഉത്രാ കൊലക്കേസ് അന്വേഷണം പുസ്തകമാക്കി മുന്‍ ഡിജിപിയും മകനും

More
More
Web Desk 3 days ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 3 days ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More