വിവരം മറച്ചുവെച്ചു നടക്കുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും- ശൈലജ ടീച്ചര്‍

കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍  മറച്ചുവെച്ചു നടക്കുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ സാധ്യത ഉണ്ടെന്നു തോന്നുന്നവര്‍ അക്കാര്യം മറച്ചു വെച്ച് സാമൂഹ്യ ഇടപെടല്‍ നടത്താന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ശൈലജ ടീച്ചര്‍ മുന്നറിയിപ്പു നല്‍കി.  ജോലിയെക്കരുതിയാണ് ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ ആ ജോലി തന്നെ പിന്നെ കാണില്ലെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

സമൂഹത്തിന്‍റെ ആകെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തില്‍ തന്നിഷ്ട പ്രകാരം നീങ്ങാന്‍ ആരെയും അനുവദിക്കില്ല. ജനങ്ങളുടെ ആകെ സുരക്ഷയാണ് പ്രധാനം. സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.    


Contact the author

web desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More