മദ്രസക്ക് സമീപം മൂത്രമൊഴിച്ചു; പിഞ്ചുകുഞ്ഞിനെതിരെ മതനിന്ദ കുറ്റം ചുമത്തി പോലീസ്

ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ 8 വയസുകാരനെതിരെ മതനിന്ദക്കുറ്റം ചുമത്തി പോലീസ്. പാക്കിസ്ഥാനില്‍ മതനിന്ദ ചുമത്തിയിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുട്ടി. മുസ്‌ലീം മതപാഠശാലയിലെ ലൈബ്രറിക്ക് സമീപം കഴിഞ്ഞ ആഴ്ച  കുട്ടി മൂത്രമൊഴിച്ചു എന്നതാണ് മതനിന്ദ ചുമത്താനുള്ള കാരണം. ഇതിനോട് അനുബന്ധിച്ച് പ്രദേശത്ത് വലിയ തോതില്‍ സംഘര്‍ഷം നടന്നിരുന്നു. ഹിന്ദു ക്ഷേത്രത്തിന് നേരയുണ്ടായ അക്രമണത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍  ഖേദം പ്രകടിപ്പിച്ചു. 

പാകിസ്ഥാനില്‍ മതനിന്ദ ചുമത്തിയവര്‍ക്ക് വധശിക്ഷ വരെ നല്കാന്‍ സാധിക്കും. മതതീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് കുട്ടി പോലീസ് സംരക്ഷണയിലാണുള്ളത്. കുട്ടിയുടെ കുടുംബം ഒളിവിലാണ്. കഴിഞ്ഞയാഴ്ച കുട്ടി ജാമ്യത്തിലിറങ്ങിയ ശേഷം ഒരു വിഭാഗം, ഹിന്ദു ക്ഷേത്രത്തെ ആക്രമിച്ചതിനെ തുടർന്ന് പഞ്ചാബിലെ റഹിം യാർ ഖാൻ പ്രദേശത്തുള്ള നിരവധി കുടുംബങ്ങള്‍ പലായനം ചെയ്തു. കൂടുതൽ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സംഭവസ്ഥലത്ത് സൈന്യത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുട്ടിക്ക് ദൈവനിന്ദ എന്താണെന്നോ, താന്‍ എന്തിനാണ് ഒരാഴ്ച ജയിലില്‍ കഴിഞ്ഞതെന്നോ ഇതുവരെ മനസിലായിട്ടില്ല.  തങ്ങൾ കടകളും ജോലികളും ഉപേക്ഷിച്ചു, എല്ലാവര്‍ക്കും നല്ല ഭയമാണ്. ഇനി ആ പ്രദേശത്തേക്ക് മടങ്ങാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. കുറ്റവാളികൾക്കെതിരെയോ അല്ലെങ്കിൽ ഇവിടെ താമസിക്കുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയോ സര്‍ക്കാര്‍ യാതൊരു നടപടി സ്വീകരിക്കുന്നില്ലെന്നും കുട്ടിയുടെ ബന്ധു വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More