ജയ് ശ്രീറാം വിളിക്കാന്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍

ജയ് ശ്രീ റാം വിളിക്കാനാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി സംഘപരിവാര്‍ അനുകൂലികള്‍. ഡല്‍ഹി ജന്തര്‍ മന്തറിലാണ് സംഭവം. ഓണ്‍ലൈന്‍ മാധ്യമമായ നാഷണല്‍ ദസ്തക്കിലെ അന്‍മോല്‍ പ്രീതം എന്ന മാധ്യമപ്രവര്‍ത്തകനെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകനും ബിജെപി മുന്‍ വക്താവുമായ അശ്വിനി ഉപാധ്യായയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു അന്‍മോല്‍.

'ഞായറാഴ്ച്ച വൈകുന്നേരം മൂന്നുമണിയോടെയാണ് താനും ക്യാമറാമാനും ജന്തര്‍ മന്തറിലെത്തിയത്. അവിടെയെത്തിയപ്പോള്‍ നാന്നൂറിനടുത്ത് ജനങ്ങള്‍ മുസ്ലീം വിരുദ്ധ മുദ്രാവാക്യം വിളിക്കുകയായിരുന്നു. മുസ്ലീങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ ജയ് ശ്രീ റാം വിളിച്ചുതുടങ്ങും എന്നെല്ലാം അവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. കഴിഞ്ഞ ഏഴുവര്‍ഷമായി ബിജെപി അധികാരത്തിലുണ്ട് എന്നിട്ടും ഇവര്‍ പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് തനിക്ക് അറിയണമായിരുന്നു. രാജ്യം ഇന്നും ദാരിദ്രത്തിലാണ്. പാവപ്പെട്ടവര്‍ക്ക് ഭക്ഷണമുറപ്പാക്കേണ്ടത് പ്രധാനമന്ത്രിയല്ലേ എന്ന് താന്‍ ചോദിച്ചു. ഉടന്‍ കൂട്ടത്തിലുളളവര്‍ താന്‍ ജിഹാദി ചാനലുകാരനല്ലേ എന്നാണ് ചോദിച്ചത് എന്ന് അന്‍മോല്‍ പറഞ്ഞു.

സംഘം തന്നോട് വന്ദേമാതരമെന്നും ഭാരത് മാതാ കീ ജയ് എന്നും വിളിക്കാന്‍ ആവശ്യപ്പെട്ടു. അത് താന്‍ വിളിച്ചു എന്നാല്‍ ജയ് ശ്രീറാം എന്ന് വിളിക്കുന്നത് ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാവുമെന്നതിനാല്‍ താന്‍ വിസമ്മതിച്ചു. ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍ ജയ് ശ്രീറാം വിളിച്ചേ മതിയാവു എന്ന് ഒരാള്‍ പറഞ്ഞു. കയ്യില്‍ ക്യാമറയും മൈക്കും ഉണ്ടായിരുന്നതിനാലാണ് അവര്‍ ആക്രമിക്കാതെ വിട്ടതെന്നും അന്‍മോല്‍ കൂട്ടിച്ചേര്‍ത്തു.  മുസ്ലീംവിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More