കവരത്തി: ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള എം.പിമാരുടെ ആവശ്യം നിരസിച്ച അഡ്മിനിസ്ട്രേഷന്റെ നടപടി നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി. തീരുമാനം പുനപരിശോധിക്കാന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കോടതി നിര്‍ദേശം നല്കി. ഹൈബി ഈഡനും, ടി,എന്‍ പ്രതാപനും നല്കിയ അപേക്ഷ ഒന്നുകൂടെ പരിഗണിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപേക്ഷകരുടെ വാദം കേള്‍ക്കാതെ അപേക്ഷ നിരസിച്ചത് ഉചിതമായ നടപടിയല്ലെന്നും അതിനാല്‍ തീരുമാനത്തില്‍ മാറ്റം വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഇവര്‍ക്ക് ലക്ഷദ്വീപില്‍ പ്രവേശിക്കാന്‍ സാധിക്കില്ലയെന്നാണ് ദ്വീപ് ഭരണക്കൂടം ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഹൈക്കോടതിക്ക് ഈ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലായെന്നാണ് ലക്ഷദ്വീപ് ഭരണക്കൂടം ഇന്ന് കോടതിയില്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സാധിക്കില്ലായെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.