വിലക്ക് ലംഘിച്ച് കടതുറന്നവര്‍ക്കെതിരെ കേസ്; ഇനി നിര്‍ദ്ദേശങ്ങളില്ല നടപടി മാത്രം -കാസര്‍ഗോഡ്‌ കലക്ടര്‍

കാഞ്ഞങ്ങാട്: കൊറോണാ വ്യാപനം തടയാന്‍ സര്‍ക്കാര്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയാറായില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കാസര്‍ഗോഡ്‌ ജില്ലാ കലക്ടര്‍  ഡി.സജിത്ത് ബാബു മുന്നറിയിപ്പ് നല്‍കി. ഇനി നിര്‍ദ്ദേശങ്ങളുണ്ടാകില്ലെന്നും നടപടികള്‍ മാത്രമാണുണ്ടാവുകയെന്നും കലക്ടര്‍ വ്യകതമാക്കി.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി അതി രാവിലെ കടകള്‍ തുറന്ന പതിനൊന്ന് വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടിയാണ് കലക്ടര്‍ സ്വീകരിച്ചത്. തുറന്ന മുഴുവന്‍ കടകളും നേരിട്ടെത്തി അടപ്പിച്ചു. രാവിലെ 10 -മണിക്ക് ശേഷമേ കട തുറക്കാവൂ എന്നാ നിര്‍ദ്ദേശം  ലംഘിച്ച് കടതുറന്ന പതിനൊന്നു പേര്‍ക്കെതിരെ ആറുമാസം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റം ചാര്‍ത്തി പൊലിസ് കേസ് എടുത്തു               

അതേസമയം കാസര്‍ഗോഡ്‌ കൊറൊണയുടെ സമൂഹ വ്യാപനത്തിന് ഇടയില്ലെന്നും കാസര്‍ഗോഡ്‌ ജില്ലാ കലക്ടര്‍  ഡി.സജിത്ത് ബാബു പറഞ്ഞു.


Contact the author

web desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More