ബിജെപിയെ പുറത്താക്കാന്‍ രണ്ടാം സ്വാതന്ത്ര്യ സമരം ആവശ്യമാണെന്ന് മഹാരാഷ്ട്രാ കോണ്‍ഗ്രസ് അധ്യക്ഷന്‍

പൂനെ: ബിജെപിയുടെ തെറ്റായ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് രാജ്യത്തെ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോലെ. ബിജെപിക്കെതിരായ സമരം സ്വാതന്ത്ര്യ സമരമാണെന്നും അദ്ദേഹം പറഞ്ഞു. ലോകമാന്യ തിലകിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയാണെന്ന് നാനാ പട്ടോലെ പറഞ്ഞു. ബിജെപി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷുകാര്‍ അവര്‍ കാണിക്കുന്ന അനീതികള്‍ തുറന്നെഴുതിയതിന് ലോക്മാന്യ തിലകിനെ ജയിലിലടച്ചു. ഇന്നും സ്ഥിതി വ്യത്യസ്ഥമല്ല. മോദി സര്‍ക്കാര്‍ അവര്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയാണ്. അവര്‍ മാധ്യമസ്ഥാപനങ്ങളെയാണ് ലക്ഷ്യമിടുന്നത്. നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നമുക്ക് വീണ്ടും പോരാടേണ്ട അവസ്ഥ വന്നിരിക്കുകയാണ്' -നാനാ പട്ടോലെ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

അടുത്തിടെ  യുപിഎസ് സി പാസ്സായി കാശ്മീരില്‍ നിന്നും ജോലിക്കായി എത്തിയ ഒരു യുവാവിനെ കണ്ടു, എന്നാല്‍ വൈകാതെ യുവാവ് ജോലി രാജി വച്ചതായി പറഞ്ഞു. താന്‍ ഒരു മുസ്ലിം ആയതിനാല്‍ രാജി വയ്ക്കേണ്ടതായി വന്നു എന്നാണ് ആ യുവാവ് പറഞ്ഞത്. ബിജെപിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ അണിചേരാനും കോണ്‍ഗ്രസില്‍ ചേരാനും രാജ്യത്തെ യുവാക്കളെ ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 14 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More