രാജ്യത്തെ പണപ്പെരുപ്പത്തിന് കാരണം ജവഹര്‍ലാല്‍ നെഹ്രുവാണെന്ന് ബിജെപി മന്ത്രി

ഭോപ്പാല്‍: രാജ്യത്തെ പണപ്പെരുപ്പത്തിനും കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവാണെന്ന് മധ്യപ്രദേശ് ബിജെപി മന്ത്രി വിശ്വാസ് സാരംഗ്. രാജ്യത്തെ പണപ്പെരുപ്പം ഒന്നോ രണ്ടോ ദിവസംകൊണ്ട് ഉണ്ടായതല്ലെന്നും 1947 ഓഗസ്റ്റ് 15-ന് ജവഹര്‍ലാല്‍ നെഹ്രു നടത്തിയ പ്രസംഗത്തിലെ ചില പിഴവുകളാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ താഴേക്കുപോകാന്‍ കാരണമെന്നുമാണ് വിശ്വാസ് സാരംഗ് ആരോപിക്കുന്നത്. മധ്യപ്രദേശില്‍ വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി നാണയപ്പെരുപ്പം നിയന്ത്രണവിധേയമാക്കിയിരുന്നുവെങ്കില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നല്ല നിലയിലായിരുന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കൃഷിയെ ആശ്രയിച്ചായിരുന്നു എന്നാല്‍ നെഹ്രു കര്‍ഷകരെ അവഗണിച്ചു. പാശ്ചാത്യ ആശയങ്ങള്‍കൊണ്ട് നെഹ്രു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്നും വിശ്വാസ് സാരംഗ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനുളളില്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി. ബിജെപി ഭരണം വന്നതോടെ വിലക്കയറ്റം കുറയുകയും പൗരന്മാരുടെ വരുമാനം വര്‍ധിക്കുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More