ബീഫ് കൂടുതല്‍ കഴിക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി മന്ത്രി

ഷില്ലോങ്: ബീഫ് കൂടുതല്‍ കഴിക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി മന്ത്രി.  ചിക്കന്‍, മട്ടന്‍, മത്സ്യം തുടങ്ങിയവയേക്കാള്‍ ബീഫ് കൂടുതല്‍ കഴിക്കണമെന്നാണ് മേഘാലയയിലെ ബിജെപി മന്ത്രി സാന്‍ബോര്‍ ഷുളളായ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഇവിടെ എല്ലാവര്‍ക്കും ഇഷ്ടമുളളത് കഴിക്കാനുളള സ്വാതന്ത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസമിലെ പശുസംരക്ഷണ നിയമം മേഘാലയയിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നതിന് തടസമാവാതിരിക്കാന്‍ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയോട് സംസാരിക്കുമെന്നും മൃഗസംരക്ഷണ മന്ത്രിയായ സാന്‍ബോര്‍ ഷുളളായ്  പറഞ്ഞു. 

അസം- മേഘാലയ അതിര്‍ത്തിയിലെ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അസമിലെ ജനങ്ങള്‍ മേഘാലയയിലെ ജനങ്ങളെ ഉപദ്രവിച്ചാല്‍ പ്രശ്നം ചര്‍ച്ചയില്‍ ഒതുങ്ങില്ല. അപ്പോള്‍ ജനങ്ങള്‍ പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അക്രമങ്ങളെ പ്രേരിപ്പിക്കുകയല്ലെന്നും ജനങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മേഘാലയ, നാഗാലാന്റ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ പ്രധാന ഭക്ഷണവിഭവമാണ് ബീഫ്. ബീഫിനെതിരെ ബിജെപിയും ആര്‍ എസ് എസും പ്രചാരണം ശക്തമാക്കുകയും അറവുശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തതോടെ വന്‍ ജനരോഷമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുമ്പോഴെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി ബിജെപി നേതാക്കള്‍ ഇത്തരം പ്രചരണങ്ങള്‍ നടത്താറുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More