സ്കൂളുകള്‍ പ്രോട്ടോകോള്‍ പാലിച്ച് തുറക്കണം; കുട്ടികള്‍ മാനസികപ്രശ്നം നേരിടുന്നു - വിദഗ്ദര്‍

ഡല്‍ഹി: കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ ഒന്നരവര്‍ഷമായി സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ കുട്ടികള്‍ മാനസിക സംഘര്‍ഷം നേരിടുകയാണെന്നും അവരുടെ വിവിധതരത്തിലുള്ള ശേഷികള്‍ കുറയുകയാണെന്നും കാണിച്ച് വിദ്യാഭ്യാസ വിദഗ്ദര്‍ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. കൊവിഡ് വൈറസിനെ ഇല്ലതാക്കിയതിനുശേഷം സ്കൂള്‍ തുറക്കുക എന്നത് പ്രായോഗികമല്ല, പകരം കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുകൊണ്ട് സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് വിദഗ്ദര്‍ ആവശ്യപ്പെടുന്നത്. ഐഐടികള്‍ ഉള്‍പ്പെടെ രാജ്യതലസ്ഥാനത്തെയും വിവിധ സംസ്ഥാനങ്ങളിലേയും അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും ഉള്‍പ്പെട്ട വിദഗ്ദസംഘത്തോടൊപ്പം അഭിഭാഷകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ട്.

സാമൂഹ്യവല്‍ക്കരണം നടക്കേണ്ട പ്രായത്തില്‍ അതിനുള്ള അവസരം ഇല്ലതാവുകയും വീടിനകത്ത് ചടഞ്ഞുകൂടേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്യുന്നത് കുട്ടികളിലെ സര്‍ഗ്ഗശേഷികളെ പ്രതികൂലമായി ബാധിക്കും. അവര്‍ പലതരത്തില്‍ സ്വയം ഉള്‍വലിയാന്‍ ഇത് കാരണമാകും. കൂടാതെ സ്കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന്റെ തോതും വര്‍ദ്ധിക്കുകയാണ്. വീട്ടിനകത്ത് കുടിങ്ങിപ്പോകുന്ന കുട്ടികള്‍ പലതരത്തിലുള്ള മാനസിക പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഉടന്‍ പരിഹരിക്കാന്‍ ശ്രമിക്കണം. തുടര്‍ച്ചയായി രണ്ടാമത്തെ അധ്യയനവര്‍ഷവും നഷടപ്പെടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക. ഭാവിതലമുറയെ ഇത് ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ദര്‍  കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കൊവഡ് പ്രോട്ടോക്കോളും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് വിദ്യാഭൃാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകണമെന്നാണ് രക്ഷിതാക്കള്‍ ഉള്‍പ്പെട്ട വിദഗ്ദ സംഘം വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കുള്ള കത്തില്‍ പറയുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More