പെഗാസസ്; ഫോണ്‍ ചോര്‍ത്തലില്‍ കളളനും അഴിമതിക്കാരനും മാത്രമേ ഭയപ്പെടേണ്ടതുളളു- രാഹുല്‍ ഗാന്ധി

ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ഫോണ്‍ ചോര്‍ത്തലില്‍ താന്‍ ഭയപ്പെടുന്നില്ല. ഈ രാജ്യത്ത് നിങ്ങള്‍ കളളനും അഴിമതിക്കാരനുമാണെങ്കിലാണ് ഭയപ്പെടേണ്ടത്. നിങ്ങള്‍ ഇതു രണ്ടുമല്ലെങ്കില്‍ ഭയപ്പെടേണ്ട കാര്യമില്ല' രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ഒരു പൗരനോ സൈന്യത്തിനോ പോലും പെഗാസസ് വാങ്ങാന്‍ സാധിക്കില്ല അതിന് പ്രധാനമന്ത്രിയുടെയോ ആഭ്യന്തരമന്ത്രിയുടെയോ ഒപ്പ് അത്യാവശ്യമാണ്. പ്രധാനമായും ഉയര്‍ന്നുവരുന്ന ചോദ്യം ഇന്ത്യ പെഗാസസ് വാങ്ങിയിട്ടുണ്ടോ എന്നതാണ്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പെഗാഗസിനെ ഇസ്രായേല്‍ ഒരു ആയുധമായാണ് കണക്കാക്കുന്നത് അവരത് തീവ്രവാദികള്‍ക്കുനേരേ ഉപയോഗിക്കുന്നു എന്നാല്‍ ഇവിടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്തെ ജനങ്ങള്‍ക്കുനേരേയാണ് പെഗാസസ് ഉപയോഗിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിഷയത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More