കോവിഡ്19: മഹാരാഷ്ട്ര കടുത്ത നിയന്ത്രണങ്ങളിലേക്ക്

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര കടുത്ത നിയന്ത്രണങ്ങളിലേക്ക്. മുംബൈ ന​ഗരം ഏറെക്കുറെ പൂർണമായും അടക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ന​ഗരത്തിലെ മുഴുവൻ സർക്കാർ, സ്വകാര്യ ഓഫീസുകളും അടച്ചിടാൻ നിർദ്ദേശം നൽകി. മാർച്ച് അവസാനം വരെയായിരിക്കും നിയന്ത്രണം. സർക്കാർ ഓഫീസുകളിൽ നാലിൽ ഒന്ന് ജോലിക്കാർ മാത്രമെ വരേണ്ടതുളളു. ബാങ്കുകൾ, അവശ്യസർവീസുകൾ, പൊതു​ഗതാ​ഗതം എന്നീ മേഖലക്ക് ഇത് ബാധകമല്ല.

പൂനെ,നാ​ഗ്പൂർ തുടങ്ങിയ വൻന​ഗരങ്ങളിലും നിയന്ത്രണം ബാധകമാണ്. വിമാനത്താവളങ്ങളും കടകളും മാളുകളും മറ്റ് വ്യാപാരകേന്ദ്രങ്ങളും അടച്ചിടാനാണ് നിർദ്ദേശം. ആളുകളോട് കൂട്ടംകൂടരുതെന്നും നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ എട്ട് വരെയുളള സ്കുളുകളിലെ പരീക്ഷ റദ്ദാക്കി. ഹൈസ്കൂൾ ഹയർസെക്കന്ററി പരീൾകൾ അടുത്തമാസം 15 ന ശേഷം നടത്താനാണ് തീരുമാനം. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ​ഗെയ്ക്ക് വാദ് അറിയിച്ചു.

Contact the author

web desk

Recent Posts

Web Desk 13 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More