വാഷിംഗ്ടണ്‍: ഇന്ത്യന്‍ സേനക്ക് കരുത്തായി എംഎച്ച് -60 ആർ മാരിടൈം ഹെലികോപ്റ്ററുകൾ. അമേരിക്കയില്‍ നിന്ന് വാങ്ങുന്ന 24 ഹെലികോപ്ടറുകളില്‍ രണ്ടെണ്ണമാണ് കഴിഞ്ഞ ദിവസം ഇന്ത്യക്ക് കൈമാറിയത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് ഇന്ത്യന്‍ യു. എസ് അംബാസിഡര്‍ തരണ്‍ജിത്ത് സിംഗ് പറഞ്ഞു. കൂടാതെ ഇന്ത്യന്‍ അതിര്‍ത്തികളില്‍ തുടരുന്ന സംഘര്‍ഷങ്ങളെ പ്രതിരോധിക്കാന്‍ എംഎച്ച് -60 ആർ മാരിടൈം ഹെലികോപ്റ്ററുകൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എംഎച്ച് -60 ആർ മാരിടൈം ഹെലികോപ്ടറുകൾ നിര്‍മ്മിച്ചിരിക്കുന്നത് ലോക്ക് ഹീഡ് മാര്ട്ടിന് കമ്പനിയാണ്. കഴിഞ്ഞ ദിവസം യു.എസില്‍ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങില്‍ അമേരിക്കന്‍ നേവി മേധാവികളും പങ്കെടുത്തു. അമേരിക്കന്‍ നേവല്‍ എയര്‍ ഫോഴ്സിന്റെ വൈസ് അഡ്മിറല്‍ കെന്നത്ത് വിറ്റ്സെലും ഇന്ത്യന്‍ നാവിക സേനയുടെ വൈസ് അഡ്മിറല്‍ രവ്ണീത് സിംഗും തമ്മില്‍ രേഖകളും കൈമാറി.