ചെന്നൈ: വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഢംബരക്കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന് വിജയ്. പ്രവേശന നികുതിയുടെ പേരില്‍ രജിസ്ട്രേഷന് വൈകിപ്പിച്ചതിനെതിരെ നടപടിയെടുക്കണമെന്നും അധിക നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെടുമെന്ന് നടന്റെ അഭിഭാഷകന് വ്യക്തമാക്കി.
ഹൈക്കോടതിയുടെ 'റീല്‍ ഹീറോ' പരാമര്‍ശം വേദനിപ്പിച്ചുവെന്നും പരാമര്‍ശം പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കുമെന്നും അഭിഭാഷകന് കൂട്ടിച്ചേര്‍ത്തു. മദ്രാസ് ഹൈക്കോടതിയിലാവും അപ്പീല്‍ നല്‍കുക. വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. കൃത്യമായ നികുതി അടയ്ക്കാന്‍ തയാറാണ്. രജിസ്ട്രേഷന് നടപടികള്‍ വൈകിയത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കോടികള്‍ വില വരുന്ന റോള്‍സ് റോയ്സ് കാറിന് പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്ത് വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. ജസ്റ്റിസ് എസ്. എം. സുബ്രമണ്യന്‍ അധ്യക്ഷനായ ബെഞ്ച് നടനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. സിനിമയിലെ സൂപ്പര്‍ ഹീറോ ജീവിതത്തില്‍ വെറും 'റീല്‍ ഹീറോ'യായി മാറരുതെന്നും നികുതി അടച്ച് കൃത്യമായി ആരാധകര്‍ക്ക് മാതൃകയാവണമെന്നും ജസ്റ്റിസ് എസ്. എം സുബ്രമണ്യന്‍ പറഞ്ഞു.