ഗോള്‍ഡ്‌ ഫിഷിനെ തടാകങ്ങളിലും, കുളങ്ങളിലും ഇടരുത്; മുന്നറിയിപ്പുമായി അധികൃതര്‍

എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ട മത്സ്യങ്ങളിലൊന്നാണ് ഗോള്‍ഡ്‌ ഫിഷ്‌. വീടുകളില്‍ ഒരു ചെറിയ ബൗളിനുള്ളില്‍ ഗോള്‍ഡ്‌ ഫിഷിനെ വളര്‍ത്തുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇവയെ തടാകത്തിലും കുളത്തിലും ഇടരുതെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എസിലെ മിനസോട്ട മുനിസിപ്പല്‍ അധികൃതര്‍. ഇത്തരം മത്സ്യങ്ങളെ പൊതു ജലാശയങ്ങളില്‍ ഇടുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് യു.എസിലെ മിനസോട്ട മുനിസിപ്പല്‍ അധികാരികള്‍ വ്യക്തമാകുന്നത്.

' ദയവായി സ്വർണ്ണമത്സ്യങ്ങളെ കുളങ്ങളിലേക്കും തടാകങ്ങളിലേക്കും വിടരുത്. അവ നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ വലുപ്പമുള്ളതായിത്തീരും. കുളത്തിനടിയിലെ അടിയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെടികളെ നശിപ്പിക്കുകയും ചെയ്യുന്നതിലൂടെ ജലത്തിന്റെ ഗുണനിലവാരം കുറയുന്നു' വെന്നും മിനിസോട്ട മുനിസിപ്പല്‍ ഭരണകൂടം തങ്ങളുടെ സാമൂഹ്യമാധ്യമ പേജ് വഴി മുന്നറിയിപ്പ് നല്‍കുന്നു. 

വലിയ ഗോൾഡ് ഫിഷുകളെ  കഴിഞ്ഞ ദിവസങ്ങളില്‍ മിനിസോട്ടയിലെ കെല്ലർ തടാകത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് മിനിസോട്ട മുനിസിപ്പല്‍ ഭരണകൂടം ഇതിനെ കുറിച്ച് പഠിക്കുകയും, ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തത്.


Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More