അമീര്‍ഖാനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി എംപി

ഡല്‍ഹി: ജനസംഖ്യാ വര്‍ദ്ധനവിന്‍റെ കാരണം ബോളിവുഡ് താരം അമീര്‍ഖാനെ പോലുള്ളവരാണെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എം. പി സുധീർ ഗുപ്ത. ലോക ജനസംഖ്യാ ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മധ്യപ്രദേശിലെ മന്ദ്‌സൗറിൽനിന്നുള്ള എം.പിയാണ് സുധീർ ഗുപ്ത.

അമീര്‍ ഖാനെ പോലുള്ളവരാണ് രാജ്യത്തിന്‍റെ ജനസംഖ്യാ വര്‍ദ്ധനവിന്‍റെ കാരണം. അദ്ദേഹം ആദ്യ ഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോൾ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നു. ഭാര്യമാരിൽ മൂന്ന് കുട്ടികളും ഉണ്ട്. രാജ്യത്തിന്‍റെ ജനസംഖ്യാ വര്‍ധനവിനെക്കുറിച്ചൊന്നും ഇവരെ പോലുള്ളവര്‍ ചിന്തിക്കുന്നില്ല. രാജ്യത്തെ ജനസംഖ്യ 140 കോടിയിലേക്ക് അടുക്കുമ്പോൾ ഇന്ത്യയുടെ ഭൂപ്രകൃതി ഒരിഞ്ച് പോലും വർധിക്കുന്നില്ലെന്നും ഇത് അത്ര നല്ല വാർത്ത അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെയാണ്  ബോളിവുഡ് നടൻ അമീർ ഖാനും ഭാര്യ കിരൺ റാവുവും വിവാഹബന്ധം വേർപിരിഞ്ഞത്. അമീറും, കിരണും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.  മകൻ ആസാദ് റാവു ഖാന്റെ സഹ രക്ഷകർത്താക്കളായി തുടരുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

''15 മനോഹരമായ വർഷങ്ങൾ ഞങ്ങൾ സന്തോഷത്തോടെ ജീവിതം പങ്കിട്ടു, വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലും മാത്രമേ ഞങ്ങൾ മുന്നോട്ട് പോയിട്ടുള്ളു. ഇപ്പോൾ ഞങ്ങൾ ഒരു പുതിയ അധ്യായം ആരംഭിക്കാൻ  ആഗ്രഹിക്കുന്നു. തുർന്ന് ഞങ്ങൾ ഭാര്യാ ഭർത്താക്കന്മാരായിരിക്കില്ല. ആസാദിന്റെ സഹരക്ഷകർത്താക്കളായി തുടരും''-സംയുക്ത പ്രസ്താവനയിൽ അമീർ ഖാനും കിരൺ റാവുവും വ്യക്തമാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More