വിദേശ രാജ്യങ്ങളുടെ വെല്ലുവിളി; സഹകരണം മെച്ചപ്പെടുത്താന്‍ ചൈനയും ഉത്തര കൊറിയയും

ബീജിങ്: വിദേശരാജ്യങ്ങളുടെ വെല്ലുവിളിയെ തുടര്‍ന്ന് സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ചൈനയും ഉത്തര കൊറിയയും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹാര്‍ദ ഉടമ്പടിയുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സന്ദേശം കൈമാറിയത്. വിദേശ രാജ്യങ്ങളുടെ ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നിര്‍ണായകമാണെന്നും നേതാക്കള്‍ വ്യക്തമാക്കി. 

സഹകരണം പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഷി ജിന്‍ പിങ് ഉറപ്പ് നല്‍കിയതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയയാണ് ചൈനയുടെ പ്രധാന സഖ്യകക്ഷി. 1961ലെ ഉടമ്പടി പ്രകാരമാണിത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇരു രാജ്യങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഈ സൗഹൃദം മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. കരാര്‍ പ്രകാരം ഈ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവസാനിക്കുന്ന സാഹചര്യത്തിലാണ് കരാര്‍ പുതുക്കുന്നത്.  

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More