ലാലുവിന്‍റെ മകന്‍ ഇനി ചന്ദനത്തിരി വില്‍ക്കും

പാട്ന: ലാലു പ്രസാദ്‌ യാദവിന്‍റെ മകനും, മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവ് ചന്ദനതിരി നിര്‍മ്മാണത്തിലേക്ക്. എല്‍. ആന്‍ഡ്‌. ആര്‍ എന്ന വിപണന നാമത്തിലാണ് ഉത്പന്നം വിപണിയില്‍ എത്തിക്കുന്നത്.  കൃഷ്ണ ലീല അഗര്‍ബത്തി, ബര്‍സാന അഗര്‍ബത്തി, സേവാ കുഞ്ജ് അഗര്‍ബത്തി എന്നിങ്ങനെയാണ് ചന്ദനത്തിരികളുടെ പേര്.

ലാലുപ്രസാദ്‌ യാദവിന്‍റെ ദാനപുരിയിലുള്ള കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലാണ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. അമ്പലങ്ങളില്‍ പൂജക്കും, അലങ്കാരത്തിനുമുപയോഗിക്കുന്ന പൂക്കള്‍ ശേഖരിച്ച് അവയില്‍ സുഗന്ധതൈലങ്ങള്‍ ചേര്‍ത്താണ് ചന്ദനത്തിരി നിര്‍മാണമെന്നും, രാജ്യത്തുടനീളം ചന്ദനത്തിരി ലഭ്യമാക്കുമെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുളയ്ക്ക് പകരം കൃത്രിമ സുഗന്ധ ദ്രവ്യങ്ങള്‍ ചേര്‍ക്കാത്ത ഓല ഉപയോഗിച്ചാണ് പിടി നിര്‍മ്മിക്കുക. ഉത്പന്നത്തിന്‍റെ പുറം കവറില്‍ നല്‍കിയിരിക്കുന്ന എല്‍ നീളമേറിയതെന്നും, ആര്‍ (Largest & richest) ശ്രേഷ്ഠവുമെന്നാണ് ചുരുക്കെഴുത്തിന്‍റെ വിശദീകരണം. 'ലാലു-റാബറി' എന്നീ പേരുകളുടെ ചുരുക്കെഴുത്താണെന്ന് ആര്‍ജെഡി എന്നും വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 4 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More