ക്വാറൻറൈനില്‍ കഴിയുന്നവര്‍ക്ക് പുസ്തകങ്ങളുമായി വയനാട് ജില്ലാ ഭരണകൂടം

ക്വാറൻറൈനില്‍ കഴിയുന്നവര്‍ക്ക് പുസ്തകങ്ങളും ആനുകാലികങ്ങളും വിതരണം ചെയ്യുന്നതിനുള്ള നൂതനമായ പദ്ധതിയുമായി വയനാട് ജില്ലാ ഭരണകൂടം. നേരത്തെ കൊറോണ വൈറസിനെ കുറിച്ച് ഒന്നിലധികം ഭാഷകളിലുള്ള ഒന്നിലധികം ലഘുലേഖകൾ വിതരണം ചെയ്തും വയനാട് ജില്ലാ ഭരണകൂടം മാതൃകയായിരുന്നു. സമൂഹം മുഴുവൻ അവരോടൊപ്പമുണ്ടെന്ന മാനവികമായ സന്ദേശം അയക്കാനാണ് ഇത്തരം പദ്ധതികള്‍ പെട്ടെന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുല്ല പറയുന്നു. 

'ഡൊണേറ്റ് എ ബുക്ക്' എന്ന ഒരു സ്കീമാണ് ജില്ലാ ഭരണകൂടം ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്. ആർക്കും വയനാട്ടിലെ പഞ്ചായത്തുകൾക്ക് പുസ്തകങ്ങളും ആനുകാലികങ്ങളും സംഭാവന ചെയ്യാം. പഞ്ചായത്തുകളാണ് ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചു നല്‍കുക. പദ്ധതിക്ക് ജില്ലയിലുടനീളം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പഞ്ചായത്ത് വൃത്തങ്ങൾ പറയുന്നു. 'വിശ്രമവും വായനയും' എന്ന ആശയം ഐസൊലേഷനില്‍ കഴിയുന്നവരും ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്.

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട ടൂറിസ്റ്റ് കേന്ദ്രമായതുകൊണ്ടുതന്നെ ജില്ലാ ഭരണകൂടം കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറക്കിയ ലഘുലേഖകള്‍ ജർമ്മൻ, സ്പാനിഷ്, ഫ്രഞ്ച് എന്നീ മൂന്ന് വിദേശ ഭാഷകളില്‍ ലഭ്യമാക്കിയിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വയനാടിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലിക്കും മറ്റുമായി എത്തിയിട്ടുള്ളവര്‍ക്ക് വേണ്ടി ആറ് ഇന്ത്യൻ ഭാഷകളിലും ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

Contact the author

News Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More