ഡോക്ടർമാരുടെ ആത്മവീര്യം തകര്‍ക്കരുത്: മുഖ്യമന്ത്രി

ദേശിയ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടർമാരുടെ ആത്മവീര്യം തകർക്കുന്ന പെരുമാറ്റമോ ഇടപെടലുകളോ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. അതോടൊപ്പം ഈ സാഹചര്യത്തില്‍ നമ്മെ കാക്കാനായി അവർ നൽകുന്ന സേവനങ്ങളുടെ മഹത്വം വാക്കുകൾക്ക് അതീതമാണ്. മറ്റ് ആരോഗ്യപ്രവർത്തകർക്കൊപ്പം ഡോക്ടർമാർ ഉയർത്തിപ്പിടിക്കുന്ന ത്യാഗസന്നദ്ധതയും കഠിനാദ്ധ്വാനവും മികച്ച രീതിയിൽ രോഗത്തെ പിടിച്ചു നിർത്തുന്നതിൽ കേരളത്തെ സഹായിച്ച സുപ്രധാന ഘടകമാണ്. കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന വിശ്രമരഹിതമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന തളർച്ചകൾ വകവയ്ക്കാതെ അവർ തങ്ങളുടെ ഉത്തരവാദിത്വവുമായി മുൻപോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനമാണ്. ഒരു സമൂഹത്തിൽ ഡോക്ടർമാർ വഹിക്കുന്നത് എത്രമാത്രം പ്രാധാന്യമുള്ള ഉത്തരവാദിത്വമാണെന്ന് നമ്മൾ അനുഭവിച്ചറിയുന്ന സവിശേഷമായ കാലഘട്ടമാണിത്. കോവിഡ് മഹാമാരിയിൽ നിന്നും നമ്മെ കാക്കാനായി അവർ നൽകുന്ന സേവനങ്ങളുടെ മഹത്വം വാക്കുകൾക്ക് അതീതമാണ്.
മറ്റ് ആരോഗ്യപ്രവർത്തകർക്കൊപ്പം ഡോക്ടർമാർ ഉയർത്തിപ്പിടിക്കുന്ന ത്യാഗസന്നദ്ധതയും കഠിനാദ്ധ്വാനവും മികച്ച രീതിയിൽ രോഗത്തെ പിടിച്ചു നിർത്തുന്നതിൽ കേരളത്തെ സഹായിച്ച സുപ്രധാന ഘടകമാണ്. കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന വിശ്രമരഹിതമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന തളർച്ചകൾ വകവയ്ക്കാതെ അവർ തങ്ങളുടെ ഉത്തരവാദിത്വവുമായി മുൻപോട്ടു പോവുകയാണ്.
അതു തിരിച്ചറിഞ്ഞ് അവർക്കാവശ്യമായ പിന്തുന്ന നൽകാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഡോക്ടർമാരുടെ ആത്മവീര്യം തകർക്കുന്ന പെരുമാറ്റമോ ഇടപെടലുകളോ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. അതിജീവനത്തിനായി നമ്മൾ നടത്തുന്ന പോരാട്ടത്തിന്റെ മുന്നണിയിൽ നിന്നുകൊണ്ട് പ്രതിരോധത്തിന്റെ കവചം തീർക്കുന്നത് ഡോക്ടർമാർ ആണെന്നത് മറന്നുകൂടാ. ഈ ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ അവർക്കുള്ള പിന്തുണ ഉറപ്പു വരുത്തുമെന്ന് നമുക്കു പ്രതിജ്‌ഞ ചെയ്യാം. എല്ലാ ഡോക്ടർമാർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു. എല്ലാ പിന്തുണയും ഉറപ്പു നൽകുന്നു.
Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More